Latest Videos

കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കരുതെന്ന് ഉത്തരവുണ്ട്: യെദ്യൂരപ്പ

By Web TeamFirst Published Jun 1, 2019, 3:47 PM IST
Highlights

സംസ്ഥാനത്തെ 20 കോൺഗ്രസ് എംഎൽഎമാർ അസംതൃപ്തരാണെന്ന് പറഞ്ഞ യെദ്യൂരപ്പ, കോൺഗ്രസും ജെഡിഎസും തമ്മിൽ തല്ലി പിരിയുന്നത് വരെ കാത്തിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

ബെംഗലുരു: കർണ്ണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അസ്ഥിരപ്പെടുത്തരുതെന്ന് ദില്ലിയിൽ നിന്ന് നേതാക്കൾ ഉത്തരവിട്ടിട്ടുണ്ടെന്ന് ബിഎസ് യെദ്യൂരപ്പ. കർണ്ണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നിശബ്ദമായി വീക്ഷിക്കുമെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസും ജനതാദൾ എസും പരസ്പരം പോരടിച്ച് പിരിയുമെന്നും പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് 23 ന് അധികാരത്തിലേറിയതിന് ശേഷം ബിജെപി തങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണം കോൺഗ്രസിന്റെയും ജനതാദൾ എസിന്റെയും പ്രവർത്തകർ ആരോപിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ലഭിച്ചത്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ അടുത്തേക്ക് കോൺഗ്രസ് എംഎൽഎമാരെ അയക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

click me!