വാർത്താസമ്മേളനത്തിനിടെ കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jul 28, 2024, 08:20 PM IST
വാർത്താസമ്മേളനത്തിനിടെ കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം.  ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു.

ബെംഗളൂരു: മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം.  ബെംഗളൂരു ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം.  ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. ബിജെപി-ജെഡിഎസ് ഏകോപന സമിതി യോഗത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് പദയാത്ര നടത്താനും അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടാനും തീരുമാനിച്ചിരുന്നു. മാർച്ച് അടുത്ത ശനിയാഴ്ച ആരംഭിക്കും. ഓഗസ്റ്റ് 3 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് അവസാനിക്കുന്ന തരത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്.  

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റ മാസത്തിൽ വിജയ് വരുത്തിയ അമ്പരപ്പിക്കുന്ന മാറ്റം, വാഴ്ത്തി എൻഡിഎ നേതാവ്; തമിഴ്നാട്ടിൽ അഴിമതി കുറഞ്ഞെന്ന് അൻപുമണി രാമദാസ്, 'മാറ്റം പ്രകടം'
നഴ്സുമാർക്കെതിരായ കങ്കണ റണാവത്തിന്‍റെ അധിക്ഷേപ പരാമർശം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്, ആവശ്യം പരസ്യ മാപ്പ്