'അദ്ദേഹം ശുചിമുറിയിലാണ്, കുറച്ച് സമയം നൽകൂ', പൊലീസുകാരോട് ഉദയനിധിയുടെ ഭാര്യ; എത്രനേരം കാത്തിരിക്കുമെന്ന് പൊലീസുകാ‍ർ; നാടകീയരം​ഗങ്ങൾ

Published : Aug 04, 2026, 05:22 PM IST
udhayanidhi stalin wife trisha case arrest

Synopsis

നടി തൃഷയ്ക്കെതിരേ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിലാണ് ഉദയനിധിയെ കസ്റ്റഡിയിലെടുക്കാനായി പൊലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എന്നാൽ, ഏറെനേരം കാത്തുനിന്നിട്ടും പൊലീസ് സംഘത്തിന് ഉദയനിധിയെ കാണാനായില്ല. ഇതോടെയാണ് ഏറെനേരം കാത്തുനിൽക്കുന്നത് പൊലീസ് സംഘം ഉന്നയിച്ചത്.

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാടകീയരം​ഗങ്ങൾ. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ പൊലീസ് സംഘം എത്തിയതിന് പിന്നാലെയാണ് നാടകീയരം​ഗങ്ങൾ അരങ്ങേറിയത്. ഉദയനിധി സ്റ്റാലിന്റെ ഭാര്യയും മുൻ മന്ത്രി എം.എ. സുബ്രഹ്മണ്യനും പൊലീസുകാരോട് കാത്തിരിക്കാൻ പറയുന്നതിന്റെയും തുടർന്ന് പൊലീസുകാർ ഇതിനെ എതിർക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

നടി തൃഷയ്ക്കെതിരേ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിലാണ് ഉദയനിധിയെ കസ്റ്റഡിയിലെടുക്കാനായി പൊലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എന്നാൽ, ഏറെനേരം കാത്തുനിന്നിട്ടും പൊലീസ് സംഘത്തിന് ഉദയനിധിയെ കാണാനായില്ല. ഇതോടെയാണ് ഏറെനേരം കാത്തുനിൽക്കുന്നത് പൊലീസ് സംഘം ഉന്നയിച്ചത്.

ഞങ്ങൾ ഏറെനേരമായി ഇവിടെ കാത്തിരിക്കുന്നു. ഇവിടെ നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ല. ഞങ്ങളുടെ ഡ്യൂട്ടി നിർവഹിക്കാനായാണ് ഇവിടെ എത്തിയതെന്നുമായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥന്റെ വാക്കുകൾ. ഇതോടെ ഉദയനിധി ശുചിമുറിയിലാണെന്നും കുറച്ച് സമയം അനുവദിക്കൂ എന്നും ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധി പൊലീസുകാരോട് പറഞ്ഞു. ഭർത്താവ് ഒരുങ്ങികൊണ്ടിരിക്കുകയാണെന്നും ഇവർ പറഞ്ഞു. ഡിഎംകെ നേതാവ് സുബ്രഹ്മണ്യനും പൊലീസുകാരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ, എത്രസമയം തങ്ങൾ കാത്തിരിക്കുമെന്നായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥന്റെ മറുചോദ്യം. ഏറേനേരം ഞങ്ങൾക്ക് കാത്തിരിക്കാനില്ല. പത്തുമിനിറ്റ് പത്തുമിനിറ്റ് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് ഞങ്ങളുടെ ജോലിയാണ്. ഞങ്ങൾ നിയമമൊന്നും ലംഘിക്കുന്നില്ല. ഞങ്ങൾ നിയമം ലംഘിക്കുന്നതായി നിങ്ങൾ ചൂണ്ടിക്കാട്ടിയാൽ അത് അം​ഗീകരിക്കാം. പക്ഷേ, ഇവിടെ നിയമലംഘനമൊന്നും ഇല്ലാതത്തിനാൽ എല്ലാവരും സഹകരിക്കണമെന്നും തങ്ങളുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

അതേസമയം, ഇനിയും പത്തുമിനിറ്റ് കൂടി കാത്തിരിക്കാനും ഉദയനിധി ശുചിമുറിയിലാണെന്നുമായിരുന്നു സുബ്രഹ്മണ്യത്തിന്റെ മറുപടി. ഉദയനിധിയെ കസ്റ്റഡിയിലെടുത്താൻ തഞ്ചാവൂരിലേക്കാകും കൊണ്ടുപോവുക. അവിടേക്ക് എട്ടുമണിക്കൂറോളം യാത്രയുണ്ട്. അതിനാൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും സുബ്രഹ്മണ്യം പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധപരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ഉദയനിധിയുടെ ദ്വയാർഥപ്രയോ​ഗം വലിയ വിവാദമായതോടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉൾപ്പെടെ ചുമത്തി പൊലീസ് അദ്ദേഹത്തിനെതിരേ കേസെടുത്തു. തുടർന്നാണ് ഉദയനിധിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

അതിനിടെ, ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിനെതിരേ ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരി​ഗണിച്ച മദ്രാസ് ഹൈക്കോടതി ചോദ്യംചെയ്തശേഷം ഉദയനിധിയെ ജാമ്യത്തിൽ വിട്ടയക്കണമെന്ന് തമിഴ്നാട് പൊലീസിനോട് ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കാൻ ഉദയനിധിക്കും നിർദേശം നൽകി. അതേസമയം, ഉദയനിധിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ കോടതിയെ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തി ചോദ്യംചെയ്ത ശേഷം അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

22,000 രൂപ നിക്ഷേപിച്ചാൽ മാസം 30 ലക്ഷം രൂപ! നിർമ്മല സീതാരാമന്റെ പേരിലുള്ള വീഡിയോ വ്യാജം: മുന്നറിയിപ്പുമായി പിഐബി
'രാജിവെക്കൂ, മിനിറ്റുകൾക്കുള്ളിൽ അംഗീകരിക്കാം'; കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഡി കെ ശിവകുമാർ, പാർട്ടിയാണ് പ്രധാനമെന്നും മുഖ്യമന്ത്രി