'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി

Published : Jan 22, 2026, 05:08 PM IST
Koran Woman

Synopsis

ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ വെച്ച് ദക്ഷിണ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം. സുരക്ഷാ പരിശോധനയുടെ പേരിൽ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് കൊണ്ടുപോയി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് യുവതി.

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ വിമാനത്താവള ജീവനക്കാരനിൽ നിന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ദക്ഷിണ കൊറിയൻ വിനോദസഞ്ചാരി. വിമാനത്താവളങ്ങളിലെ പ്രശ്നങ്ങള്‍ ആശങ്കയാണെന്നും സംഭവത്തെ ഇന്ത്യയുടെ സുരക്ഷയുടെ പ്രതിഫലനമായി കാണരുതെന്നും അവര്‍ പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സുഹൃത്തിനെ കാണാൻ ബെംഗളൂരു സന്ദർശിച്ച കിം സുങ് ക്യുങ് ആണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചത്. ജനുവരി 19 നാണ് സംഭവം നടന്നത്. കൊറിയൻ പൗരയായ യുവതി ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദ് അവരുടെ ബാഗേജ് പരിശോധിക്കാൻ എത്തി. സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ലഗേജിൽ നിന്ന് ഒരു ബീപ് ശബ്ദം വരുന്നുണ്ടെന്ന് പ്രതി അവകാശപ്പെട്ടതായി കിം പറഞ്ഞു.

ചെക്ക്-ഇൻ ലഗേജ് പരിശോധനയ്ക്കിടെ ബീപ്പ് ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെന്ന് അയാൾ പറഞ്ഞു. എനിക്ക് ആശങ്കയുണ്ടായി. അതുകൊണ്ട് തന്നെ വ്യക്തിഗത സുരക്ഷാ പരിശോധനയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട്. നിയമപരമായ സുരക്ഷാ നടപടിക്രമമാണെന്ന് വിശ്വസിച്ച് സമ്മതം നല്‍കി. അയാൾ കുറ്റപ്പെടുത്തുന്ന സ്വരത്തിലാണ് സംസാരിച്ചത്. അത് എന്നെ ബുദ്ധിമുട്ടിച്ചു. തുടർന്ന് ജീവനക്കാരൻ അവളെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിൽക്കാൻ നിർദ്ദേശിച്ചു. തുടർന്ന് സുരക്ഷാ പരിശോധനയുടെ മറവിൽ അയാൾ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും ആവർത്തിച്ച് സ്പർശിക്കുകയും പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു.

അയാളുടെ ചെയ്തികള്‍ തെറ്റാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ശാന്തയായി നിന്നു. ഉടനെ അവിടെ നിന്നിറങ്ങിയെന്നും ഇവര്‍ പറഞ്ഞു. പിന്നീട് എയർലൈൻ ജീവനക്കാരുടെ സഹായത്തോടെ പൊലീസിനെ സമീപിച്ചു. സിംഗപ്പൂർ എയർലൈൻസ് ജീവനക്കാർ എന്നെ സഹായിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും പിന്തുണച്ചു. സംഭവം വളരെ വേദനാജനകമായിരുന്നെങ്കിലും, അത് ഇന്ത്യയെക്കുറിച്ച് മോശം ധാരണ സൃഷ്ടിച്ചില്ലെന്ന് കൊറിയൻ വനിത പറഞ്ഞു. പരാതി നൽകിയതിനെത്തുടർന്ന്, കുറ്റാരോപിതനായ വിമാനത്താവള ജീവനക്കാരനെ 20 മിനിറ്റിനുള്ളിൽ അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി, ഭോജ്ശാല ക്ഷേത്രം-കമൽ മൗല പള്ളി തര്‍ക്കത്തില്‍ വിധി