
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ ആളുകളുടെ ദേഹത്ത് അണുനശീകരണി തളിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരാളുടെ ദേഹത്തോ ആൾക്കൂട്ടത്തിലേക്കോഅണുനശീകരണ ലായിനികൾ തളിക്കരുതെന്നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് രോഗം മാറുമെന്ന് എവിടെയും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
കൈകളും മറ്റു പ്രതലങ്ങളും അണുമുക്തമാക്കാനാണ് അവിടെയെല്ലാം അണുനശീകരിണി (സാനിറ്റൈസർ) തളിക്കുന്നത്. അതേസമയം വലിയ അളവിൽ ദേഹത്ത് അണുനശീകരണി തളിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഫലമുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മാത്രമല്ല അശാസ്ത്രീയമായി ഇത്തരം ലായനികൾ തളിക്കുന്നത് മാസസികമായും ശാരീരികമായും ആളുകളെ ബാധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ക്ലോറിൻ, ഹൈപ്പോക്ലോറൈറ്റ് എന്നീ ലായനികളുടെ അമിത ഉപയോഗം മൂലം കണ്ണിന് തകരാറ്, തലകറക്കം, ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam