കൊവിഡ് വാക്സീനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾ; അടിസ്ഥാനരഹിതമെന്ന് ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Jun 30, 2021, 4:14 PM IST
Highlights

പ്രത്യുത്പാദനശേഷിയെ വാക്സീൻ ബാധിക്കില്ലെന്നും പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാക്സിനേഷൻ നടത്തുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
 

ദില്ലി: കൊവിഡ് വാക്സീനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾ തള്ളി ആരോഗ്യ മന്ത്രാലയം. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യുത്പാദനശേഷിയെ വാക്സീൻ ബാധിക്കില്ലെന്നും പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാക്സിനേഷൻ നടത്തുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!