കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളാതെ കേന്ദ്രം; രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങിയെന്ന് ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Jul 2, 2021, 5:06 PM IST
Highlights

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി കൊവിഡ് ബാധിക്കുന്നവുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ  13 ശതമാനം കുറവ് വന്നിട്ടുണ്ട്. 

ദില്ലി: കൊവിഡ് മൂന്നാം തരം​ഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസർക്കാർ. മൂന്നാം തരംഗത്തെ നേരിടാൻ കരുതലോടെയിരിക്കണമെന്ന്  നീതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. 

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി കൊവിഡ് ബാധിക്കുന്നവുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ  13 ശതമാനം കുറവ് വന്നിട്ടുണ്ട്. ജനം ജാഗ്രത കൈവിടരുത്. കേരളത്തിലേതടക്കം 71 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. 

Read Also: കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!