Asianet News MalayalamAsianet News Malayalam

കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ

കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളത്തിലെയടക്കം സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം

centre to send special high level  team to kerala
Author
Kochi, First Published Jul 2, 2021, 12:12 PM IST

ദില്ലി: ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം.

കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും. 

വലിയ രീതിയിൽ അടച്ചുപൂട്ടൽ നടത്തിയിട്ടും കേരളത്തിൽ രോഗബാധ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളിൽ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യമാണ് കേരളത്തിലേത്. 

അതിനിടെ കൊവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള സുപ്രീംകോടതി മാര്‍ഗ്ഗരേഖ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള നിര്‍ദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി. സഹായധനവും സംസ്ഥാനങ്ങൾക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളും തയ്യാറാക്കൻ പ്രത്യേക സമിതിക്ക്  രൂപം നൽകിയേക്കും. അറ്റോര്‍ണി ജനറൽ നൽകുന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios