ദില്ലിയിൽ റെക്കോർഡ് ചൂട്; താപനില 48 ഡിഗ്രിയിൽ

Published : Jun 10, 2019, 07:38 PM ISTUpdated : Jun 10, 2019, 08:31 PM IST
ദില്ലിയിൽ റെക്കോർഡ് ചൂട്; താപനില 48 ഡിഗ്രിയിൽ

Synopsis

രണ്ട് ദിവസത്തേക്ക് കൂടി ചൂട് 45 ഡിഗ്രിക്ക് മുകളിൽ നിൽക്കാനാണ് സാധ്യത. ജൂൺ പതിമൂന്നിന് ചെറിയ മഴ പെയ്തേക്കുമെന്നും ഇതോടെ ചൂട് രണ്ട് ഡിഗ്രിയോളം താഴുമെന്നുമാണ് പ്രതീക്ഷ.


ദില്ലി: ചരിത്രത്തിലെ എറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി ദില്ലി. നാൽപ്പത്തിയെട്ട് ഡിഗ്രി സെൽഷ്യസാണ് ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ചൂട്. ജൂൺ മാസത്തിലെ എറ്റവും കൂടിയ ചൂട് കൂടിയാണ് ഇത്. 2014ൽ ചൂട് 47.8 ഡിഗ്രി എത്തിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ്.

ചൂടിന് ഉടൻ ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ട് ദിവസത്തേക്ക് കൂടി ചൂട് 45 ഡിഗ്രിക്ക് മുകളിൽ നിൽക്കാനാണ് സാധ്യത. ജൂൺ പതിമൂന്നിന് ചെറിയ മഴ പെയ്തേക്കുമെന്നും ഇതോടെ ചൂട് രണ്ട് ഡിഗ്രിയോളം താഴുമെന്നുമാണ് പ്രതീക്ഷ.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൂഹ് കലാപക്കേസിലെ പ്രതി വിവാഹ തട്ടിപ്പിന് ഇരയായി, പണം വാങ്ങി വഞ്ചിച്ചത് ഗോരക്ഷാ പ്രവർത്തകൻ
ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം, 21കാരിയായ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്