കനത്ത മഴ, മേഘവിസ്ഫോടനം; 6 മരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ മാറ്റി; ഉത്തരേന്ത്യയിൽ ദുരിതം

Published : Jun 26, 2023, 06:54 PM IST
കനത്ത മഴ, മേഘവിസ്ഫോടനം; 6 മരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ മാറ്റി; ഉത്തരേന്ത്യയിൽ ദുരിതം

Synopsis

കാലാവസ്ഥ അനുകൂലമായാൽ പ്രധാനമന്ത്രിയുടെ പരിപാടികൾ പിന്നീട് നടത്തുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്തമാക്കി

ദില്ലി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശിലെ സോലാനിൽ മേഘവിസ്‌ഫോടനമുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയിൽ 6 പേർ മരിച്ചു.  നാളെ കനത്ത മഴപെയ്യാനുളള സാധ്യത കണക്കിലെടുത്ത് മധ്യപ്രദേശിലെ രണ്ടിടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവച്ചു.

ഹിമാചൽ പ്രദേശിലെ സോലാനിൽ ഇന്നലെ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഷിംല, കുളു, മണ്ടി ജില്ലകളിൽ കനത്ത മഴ പെയ്യുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. മഴക്കെടുതിയിൽ 6 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  മണ്ണിടിച്ചിലിനെ തുടർന്ന് മണ്ഡി- കുളു റോഡില്‍ 15 കിലോമീറ്ററോളം നീളുന്ന ഗതാഗത തടസ്സമാണ് ഉണ്ടായത്. 

Read More: കാലവർഷം ഇന്ന് രാത്രി കനക്കുമോ? കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ്, വരും മണിക്കൂറിൽ 14 ജില്ലകളിലും മഴ സാധ്യത

200 ഓളം വിനോദശ‌ഞ്ചാരികള്‍ അടക്കമുള്ളവർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.  സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ച് നീക്കി ഗതാഗത തടസ്സം നീക്കാനാണ് ശ്രമം. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. ജമ്മു കശ്മീരിലെ റമ്പാനിൽ മഴയെ തുടർന്ന് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. 

ജമ്മു - ശ്രീനഗർ ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണതിനാൽ വാഹനങ്ങൾ കുടുങ്ങി. അസമിൽ 5 ലക്ഷം പേരെ പ്രളയം ബാധിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിൽ പ്രളയം ജനജീവിതത്തെ ബാധിച്ചു. ലോവർ അസം മേഖലയെ വെള്ളപ്പൊക്കം കൂടുതൽ ബാധിച്ചു. കിഴക്കൻ മധ്യപ്രദേശിലും കനത്ത മഴ തുടരുന്നുണ്ട്. നാളെയും കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ലാല്‍പൂരിലും പകാരിയയിലും പരിപാടികൾ മാറ്റി. കാലാവസ്ഥ അനുകൂലമായാൽ പ്രധാനമന്ത്രിയുടെ പരിപാടികൾ പിന്നീട് നടത്തുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്തമാക്കി. ദില്ലിയിലും ഉത്തർപ്രദേശിന്റെ അതിർത്തി മേഖലകളിലും ഹരിയാനയിലും വരും മണിക്കൂറുകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. രാജസ്ഥാനില്‍ പെയ്ത മഴയെ തുടര്‍ന്ന ഗംഗ നഗർ അടക്കമുള്ള നഗരമേഖലകള്‍ വെള്ളത്തിലാണ്.

Read More: നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്