യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ

Published : May 15, 2026, 08:55 PM IST
up rain

Synopsis

പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്നൗ: ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരണസംഖ്യ 117 ആയി ഉയർന്നു. 200 ലധികം പേർക്ക് പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം. 21 പേരാണ് ഇവിടെ മരിച്ചത്. മഴക്കെടുതിയിൽ 227 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകരുകയും 170 ഓളം കന്നുകാലികൾ ചാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും ഇടിമിന്നലും തുടങ്ങിയത്. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയത് ഇയാൾ; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ
ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു, റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം