
ദില്ലി: ദില്ലിയിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി വിതരണത്തിലും റെയിൽ, വ്യോമ ഗതാഗത സേവനങ്ങളിലും തടസമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് ദില്ലിയിലെ താപനില 21.4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് സാധാരണ താപനിലയേക്കാൾ നാല് ഡിഗ്രി കുറവാണ്.
കനത്ത മഴ മൂലം ലാലാ ലജ്പത് റായ് റോഡ്, കൽക്കാജിയിൽ നിന്ന് ഡിഫൻസ് കോളനിയിലേക്കുള്ള റോഡ്, മെയിൻ കാഞ്ചവാല റോഡ്, ബുദ്ധ് വിഹാറിൽ നിന്ന് പുത് ഖുർദിലേക്കുള്ള റോഡ്, ഔട്ടർ റിങ് റോഡ്, രോഹ്തക് റോഡ്, നംഗ്ലോയിൽ നിന്ന് തിക്രി ബോർഡറിലേക്കുള്ള റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഈ പ്രദേശങ്ങളിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ തേടണമെന്നും ദില്ലി ട്രാഫിക് പൊലീസ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam