ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു, ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിമാനത്താവളങ്ങളിലടക്കം വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published : Sep 04, 2026, 07:04 PM ISTUpdated : Sep 04, 2026, 07:21 PM IST
delhi rain

Synopsis

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പല രാജ്യാന്തര സർവീസുകളെയും മഴ ബാധിച്ചു. ഉത്തർപ്രദേശിലും, ബീഹാറിലും കനത്തമഴയെത്തുടർന്ന് നിരവധിപ്പേരെ മാറ്റി പാർപ്പിച്ചു. പ്രളയ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകി.

ദില്ലിയിൽ റെഡ് അലർട്ട്

അതേസമയം ദില്ലിയിലെ പല പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസം നേരിട്ടു. മഴയിലും കാറ്റിലും നിരവധി തെരുവ് വിളക്കുകൾ തകർന്നു. ദില്ലി വിമാനത്താവത്തിലെ മൂന്നാമത്തെ ടെർമിനലിൽ വെള്ളം കയറിയതോടെ വിമാന സർവീസുകളെ ബാധിച്ചു. 9 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. നിരവധി ആഭ്യന്തര സർവീസുകളെ മഴ ബാധിച്ചു. ദില്ലിക്ക് പുറമെ ബീഹാറിലും ഉത്തർപ്രദേശിലും മഴ കനക്കുകയാണ്. ബിഹാറിലെ 20 ലധികം ജില്ലകളിൽ മഴക്കെടുതി രൂക്ഷം എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഉത്തർപ്രദേശിൽ വീടുകൾക്ക് പുറമെ ക്ഷേത്രങ്ങളും ശ്മശാനങ്ങളും വെള്ളത്തിനടിയിലായി. ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനങ്ങളിലെ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ ഓറഞ്ച് അലട്ടുകളും ദില്ലിയിൽ റെഡ് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖാപിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (04/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

04/09/2026 & 05/09/2026: സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

06/09/2026 മുതൽ 08/09/2026 വരെ: സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ & വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു
സിജെപി സമരത്തിനിടെ ക്രൂര മർദനം; തീവ്രഹിന്ദു സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് പൊലീസ് കസ്റ്റഡിയിൽ