മഴക്കെടുതിയും കൃഷിനാശവും; തമിഴ്നാട്ടിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഇതുവരെ 4 മരണം

Published : Nov 25, 2025, 05:58 AM IST
Tamilnadu Heavy Rain alert

Synopsis

തമിഴ്നാട്ടിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോയമ്പത്തൂർ, തെങ്കാശി അടക്കം 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്

ചെന്നൈ: തമിഴ്നാട്ടിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോയമ്പത്തൂർ, തെങ്കാശി അടക്കം 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് നിരവധി ഇടങ്ങളിൽ വ്യാപകമായി കൃഷി നശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴയ്ക്കെടുത്തിയിൽ 4 പേരാണ് ഇതുവരെ മരിച്ചത്. കേരളത്തിലും മഴസാധ്യാ മുന്നറിയിപ്പുണ്ട്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്തമണിക്കൂറുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.

 

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ