ഉത്തരേന്ത്യയിൽ പലയിടത്തും മഴക്കെടുതി രൂക്ഷം; ജാർഖണ്ഡിൽ 24 മണിക്കൂറിനിടെ മരിച്ചത് 5 പേർ

Published : Aug 24, 2025, 10:50 AM ISTUpdated : Aug 24, 2025, 12:45 PM IST
rain weather

Synopsis

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ജാർഖണ്ഡിൽ 24 മണിക്കൂറിനിടെ 5ലധികം പേർ മഴക്കെടുതിയിൽ മരിച്ചു. രാജസ്ഥാനിലും ഒഡീഷയിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. 

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീറിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും പ്രളയസമാന സാഹചര്യമാണ്. കത്വയിൽ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണിയെതുടർന്ന് നിരവധികുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഈ മാസം 27 വരെ സംസ്ഥാനത്ത് മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലും ഒഡിഷയിലും കനത്ത് മഴ തുടരുകയാണ്. 

രാജസ്ഥാനിൽ എട്ട് ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളെ കയറിയതിനെ തുടർന്ന് നിരവധി പേരെ മാറ്റി പാർപ്പിച്ചു. മിന്നൽ പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ ഒരാളുടെ മൃതദേഹം മാത്രമാണ് ഇവിടെ നിന്നും കണ്ടെടുക്കാൻ സാധിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ കിഷ്ത്വാർ സന്ദർശനം മാറ്റിവച്ചു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'