Flash Flood| ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയം; മൂന്ന് പേര്‍ മരിച്ചു, മുപ്പത് പേരെ കാണാനില്ല

By Web TeamFirst Published Nov 19, 2021, 5:13 PM IST
Highlights

ചെയ്യൂരു നദിയിലെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഡാം കവിഞ്ഞൊഴുകി. നിരവധി ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്. സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി.
 

അമരാവതി: ആന്ധ്രപ്രദേശിലെ (Andhrapradesh) കടപ്പയില്‍ (Kadappa) മിന്നല്‍പ്രളയം(Flash Flood). ഇതുവരെ മൂന്ന് പേര്‍ മരിക്കുകയും 30ഓളം പേരെ കാണാതാകുകയും ചെയ്തു. ചെയ്യൂരു (Cheyyuru river) നദിയിലെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഡാം (Dam) കവിഞ്ഞൊഴുകി. നിരവധി ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്. സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ (Bengal Bay depression) തുടര്‍ന്ന് ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. തിരുപ്പതിയിലും പ്രളയമുണ്ടായതിനെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. തിരുമല മലനിരകളിലെ വെങ്കിടേശ്വര ക്ഷേത്രത്തോട് ചേര്‍ന്നുള്ള നാല് തെരുവുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കമുണ്ടായതോടെ ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി.

മരങ്ങള്‍ കടപുഴകിയതിനാല്‍ പാപവിനാശം, ശ്രീവരിപാടലു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ എത്തി. പ്രളയബാധിത ജില്ലകളിലെ കളക്ടര്‍മാരുമായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ആന്ധ്രയുടെ മിക്ക ഭാഗങ്ങളിലും സാധാരണ മഴയും ഒറ്റപ്പെട്ട ഭാഗങ്ങളില്‍ ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tamilnadu rain | കനത്ത മഴ: തമിഴ്‌നാട്ടില്‍ വീടിന്റെ മതില്‍ തകര്‍ന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു
 

click me!