ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരി പഞ്ചാബ് പൊലീസിന്‍റെ പിടിയിൽ

Published : Mar 29, 2019, 11:50 PM ISTUpdated : Mar 30, 2019, 08:09 AM IST
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ  സഹായി ഫാദർ ആന്‍റണി മാടശ്ശേരി പഞ്ചാബ് പൊലീസിന്‍റെ പിടിയിൽ

Synopsis

ബിഷപ്പിന്‍റെ  അടുത്ത സഹായിയായ വൈദികനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

അമൃതസർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു. ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ബിഷപ്പിന്‍റെ  അടുത്ത സഹായിയായ വൈദികനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. നാളെ രാവിലെ 8 30 ന് നടത്തുന്ന  വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദമാക്കും എന്ന് പോലീസ് പറഞ്ഞു. ദില്ലിയിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന്‍റെ  നിർദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞതും വാട്സ് ആപ്പ് ചാറ്റും തമ്മിൽ പൊരുത്തപ്പെടുന്നില്ല; രണ്ട് കോടി തിരിമറി നടത്തിയെന്ന പരാതിയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ
മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്