Latest Videos

നിർത്തിയിട്ട കാറിൽ 8.43 കോടിയുടെ ഹെറോയിൻ, കടത്തിയത് വിദേശത്തുനിന്ന്; മിസോറമിൽ വൻലഹരി വേട്ട

By Web TeamFirst Published May 25, 2024, 1:23 PM IST
Highlights

മ്യാൻമറിൽ നിന്നാണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നതെന്നും ഇവർ പറഞ്ഞു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ദില്ലി: മിസോറാമിൽ നിർത്തിയിട്ട കാറിൽ നിന്ന്  8.43 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി. അസം റൈഫിൾസും മിസോറം പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ചമ്പൈ ജില്ലയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Read More.... കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്ര; കൈയ്യോടെ പൊക്കി പൊലീസ്

പാരാ മിലിട്ടറി ട്രൂപ്പർമാരുടെയും മിസോറാം പോലീസിൻ്റെയും സംയുക്ത സംഘം വ്യാഴാഴ്ച രാത്രി മിസോറാമിലെ ചമ്പായി ജില്ലയിലെ എൻഗുർ ഗ്രാമത്തിൽ തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു. മ്യാൻമറിൽ നിന്നാണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നതെന്നും ഇവർ പറഞ്ഞു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

Asianet News Live

click me!