Latest Videos

Nagalamd Firing : നാഗാലാൻഡ് അതീവജാഗ്രതയിൽ;സംസ്കാരത്തിൽ മുഖ്യമന്ത്രിയും പങ്കെടുക്കും;ഇന്ന് ഉന്നതതലയോ​ഗം

By Web TeamFirst Published Dec 6, 2021, 6:42 AM IST
Highlights

കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. നാഗാലാൻഡ് മുഖ്യമന്ത്രിനെയ്ഫിയു റിയോ അടക്കമുള്ളവർ ചടങ്ങിന് എത്തും.ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്

നാ​ഗാലാൻഡ്: നാഗാലാൻഡിലെ വെടിവെപ്പിനെ(nagaland firing) തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു.മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി.
ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിച്ചു.പതിമൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടതിന്പിന്നാലെ ഇന്നലെ നടന്ന സംഘർഷത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെമരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി.ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.

അതെ സമയം കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും(funeral). നാഗാലാൻഡ് മുഖ്യമന്ത്രിനെയ്ഫിയു റിയോ അടക്കമുള്ളവർ ചടങ്ങിന് എത്തും.ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്.

 

നെയ്ഫിയു റിയോ അടക്കമുള്ളവർ ചടങ്ങിന് എത്തും. മറ്റു അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ പൊലീസ് ജാഗ്രതയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ മോണിലെ പലയിടങ്ങളിലും മെഴുകുതിരി പ്രതിഷേധം നടന്നു. ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്.

 

സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വിവരങ്ങൾ തേടിയിട്ടുണ്ട്. സാഹചര്യം മന്ത്രിയെ ധരിപ്പിച്ചു.സ്ഥിതി വിലയിരുത്താൻ കൊഹിമയിൽ ഇന്ന് ഉന്നതതല യോഗം ചേരുകയാണ്.  കേന്ദ്ര സർക്കാർ പ്രതിനിധികളും  പങ്കെടുക്കും.മൊക്കോക്ചുംഗ് ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
 

അതിനിടെ നാഗാലാൻഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.അസം റൈഫിൾസ് ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായി. ഇതിനു പിന്നാലെ മേഖലയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് കൊഹിമയിലെ (Kohima) ഹോൺബിൽ ഫെസ്റ്റിവലടക്കം റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായി. ഇതേത്തുടർന്നാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

നാഗാലാന്റിൽ സംഘർഷാവസ്ഥ, അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം, ഇന്റർനെറ്റ് വിച്ഛേദിച്ചു

ഗ്രാമീണർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പാണ് നാട്ടുകാർ ആക്രമിച്ചത്.  നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാൻ ആകാശത്തേക്ക് വെടിവെച്ചിരുന്നു.

click me!