ലോക്ക് ഡൗൺ: മെയ് മൂന്നിന് ശേഷമുള്ള ഇളവുകൾ നിശ്ചയിക്കാൻ ഇന്ന് ഉന്നതതലയോഗം ചേരും

Published : Apr 21, 2020, 12:26 PM IST
ലോക്ക് ഡൗൺ: മെയ് മൂന്നിന് ശേഷമുള്ള ഇളവുകൾ നിശ്ചയിക്കാൻ ഇന്ന് ഉന്നതതലയോഗം ചേരും

Synopsis

 ഇന്ത്യ ശരിയായ സമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രോ​ഗവ്യാപനം തടയാൻ ​ഗുണകരമായെന്ന് നേരത്തെ ലോകാരോ​ഗ്യസംഘടന അഭിപ്രായപ്പെട്ടിരുന്നു

ദില്ലി: മെയ് മൂന്നിന് ശേഷം ദേശീയതലത്തിൽ ലോക്ക് ഡൗണിന് നൽകേണ്ട ഇളവുകൾ ചർച്ച ചെയ്തു തീരുമാനിക്കാനായി ഇന്ന് മന്ത്രിതല സമിതിയോ​ഗം ചേരും. വൈകിട്ട് നാല് മണിക്കാണ് യോ​ഗം. ഏപ്രിൽ 20-ന് ശേഷം ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾ എത്രത്തോളം ഫലം കണ്ടെന്നുവെന്നതും ഇനി ഇളവുകൾ വരുത്തേണ്ട മേഖലകളും യോ​ഗത്തിൽ ‍ച‍ർച്ചയാവും.

കൊവിഡ് വ്യാപനം തടയുന്നതിൽ ലോക്ക്  വലിയ തോതിൽ​ ​ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. ഇന്ത്യ ശരിയായ സമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രോ​ഗവ്യാപനം തടയാൻ ​ഗുണകരമായെന്ന് നേരത്തെ ലോകാരോ​ഗ്യസംഘടന അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തെ ഭൂരിഭാ​ഗം ജില്ലകളും കൊവിഡ് പ്രതിരോധത്തിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും. ഏഴോളം സംസ്ഥാനങ്ങളിൽ ആയിരത്തിലേറെ രോ​ഗികളുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 4666 രോ​ഗികളുണ്ട് എന്നാണ് രാവിലെ പുറത്തു വന്ന ഔദ്യോ​ഗിക കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിയെ വെട്ടിവീഴ്ത്തി ഭർത്താവ്; പിന്നീട് ആസിഡ് ആക്രമണം, ഭർത്താവ് അറസ്റ്റിൽ
76-ൽ നരേന്ദ്ര മോദി: വാട്സ്ആപ്പിൽ നിന്ന് റീൽസിലേക്ക്; ഡിജിറ്റൽ സംവാദത്തിൽ പുതിയ ശൈലിയുമായി പ്രധാനമന്ത്രി