മഹാരാഷ്ട്രയില്‍ ഇന്ന് 920 കൊവിഡ് മരണം; ഏറ്റവും ഉയര്‍ന്ന കണക്ക്, 57640 പേർക്ക് കൂടി പുതുതായി രോഗം

Published : May 05, 2021, 09:19 PM ISTUpdated : May 05, 2021, 09:25 PM IST
മഹാരാഷ്ട്രയില്‍ ഇന്ന് 920 കൊവിഡ് മരണം; ഏറ്റവും ഉയര്‍ന്ന കണക്ക്, 57640 പേർക്ക് കൂടി പുതുതായി രോഗം

Synopsis

ഇന്ന് 57,640 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായത്. 

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 920. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ഇന്ന് 57,640 പേരാണ് സംസ്ഥാനത്ത് പുതുതായി രോഗബാധിതരായത്. രാജ്യത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന മരണ നിരക്കുമായി കൊവിഡ് വ്യാപനം അതിതീവ്രമായ സ്ഥിതിയിലാണുള്ളത്. 24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ പ്രതിദിന കൊവിഡ് കണക്കിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കായി ഇത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ 100 ലേറെ പേര്‍ മരിച്ചു.

കഴിഞ്ഞ ഒന്നിന് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലെത്തിയിരുന്നെങ്കിലും  രണ്ട് ദിവസമായി മൂന്നര ലക്ഷത്തിനടുത്തായിരുന്നു രോഗികളുടെ എണ്ണം. എന്നാല്‍ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്ന് 3.82,315 ലെത്തി. കേരളമടക്കം 10 സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതില്‍ കേന്ദ്രം ആശങ്കയറിയിച്ചു. നേരിടുന്നത് ആഗോള വെല്ലുവിളിയാണെന്നും  രോഗനിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു വയസുകാരിയായ മകളെ ദാരിദ്ര്യം മൂലം അമ്മ കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലിൽ തള്ളി, ബിഹാർ സ്വദേശിനി പിടിയിൽ
'കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തു'; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി സംഘടന