Hijab Row : വിലക്കിനെതിരെ ത്രിവർണ്ണ ഹിജാബ് ധരിച്ച് സ്ത്രീകളും കുട്ടികളും, തമിഴ്നാട്ടിൽ പ്രതിഷേധം

Published : Feb 14, 2022, 07:48 PM IST
Hijab Row : വിലക്കിനെതിരെ ത്രിവർണ്ണ ഹിജാബ് ധരിച്ച് സ്ത്രീകളും കുട്ടികളും, തമിഴ്നാട്ടിൽ പ്രതിഷേധം

Synopsis

കോയമ്പത്തൂരിൽ യെഗതുവ മുസ്ലീം ജമാത്ത് നടത്തിയ പ്രതിഷേധത്തിൽ മുസ്ലീം സ്ത്രീകൾ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പങ്കെടുത്തു

ബെം​ഗളുരു: ക‍ർണാടകയിലെ വിദ്യാ‍ർത്ഥികളെ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവവുമായി (Hijab Row) ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം (Tamil Nadu) പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ. ക‍ർണാടക സ‍ർക്കാരിനെ (Karnataka Govt) അപലപിച്ചാണ് പ്രതിഷേധം. കോയമ്പത്തൂരിൽ യെഗതുവ മുസ്ലീം ജമാത്ത് നടത്തിയ പ്രതിഷേധത്തിൽ മുസ്ലീം സ്ത്രീകൾ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പങ്കെടുത്തു.

മുസ്ലീം സ്ത്രീകൾ ക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കുന്നത് തടയുന്നത് 'മുലക്കരം' അല്ലെങ്കിൽ ബ്രെസ്റ്റ് ടാക്‌സിന് തുല്യമാണെന്ന് വനിതാ വിമോചന പാർട്ടി നേതാവ് ശബരിമല പ്രതിഷേധത്തിൽ പറഞ്ഞു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഹിജാബ് നിരോധിക്കുന്നത് വിലക്കിയതെന്നും ശബരിമല ആരോപിച്ചു.

ഹിജാബ് ധരിക്കുന്നത് ഭരണഘടന നൽകുന്ന അവകാശമാണെന്ന് ചൂണ്ടിക്കാട്ടി തിരുച്ചിറപ്പള്ളിയിൽ മനിതനേയ ജനനായക സംഘം ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ മുസ്ലീം പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു. പ്രതിഷേധക്കാർ റാലി നടത്താൻ ശ്രമിച്ചപ്പോൾ പൊലീസ് ഇടപെട്ട് തടഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ