തമിഴ്നാട്ടിൽ 2865 പുതിയ കൊവിഡ് കേസുകൾ: കേരളത്തിൽ നിന്നെത്തിയ 86 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു

Published : Jun 24, 2020, 09:10 PM ISTUpdated : Jun 24, 2020, 09:44 PM IST
തമിഴ്നാട്ടിൽ 2865 പുതിയ കൊവിഡ് കേസുകൾ: കേരളത്തിൽ നിന്നെത്തിയ 86 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു

Synopsis

കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ തിരിച്ചെത്തിയ 86 പേര്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2865 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 67468 ആയി. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 45000 കവിഞ്ഞു. മരണസംഖ്യ 866 ആയി. 

കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ തിരിച്ചെത്തിയ 86 പേര്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്. 

എല്ലാ ജില്ലാ അതിര്‍ത്തികളും നാളെ മുതല്‍ അടയ്ക്കും. മറ്റ് ജില്ലകളിലേക്ക് പോകാന്‍ പാസ് നിര്‍ബന്ധമാക്കി. തേനി ഉള്‍പ്പടെയുള്ള ആറ് ജില്ലകളില്‍ ഈ മാസം 30 വരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ