
ദില്ലി:അയോധ്യ വിവാദത്തില്‍ മലക്കം മറിഞ്ഞ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി. ശ്രീരാമന്‍ നിശ്ചയിച്ചാല്‍ പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുമെന്ന് സുഖ് വിന്ദര്‍ സിംഗ് സുഖു പറഞ്ഞു. ക്ഷണക്കത്ത് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷണിച്ചാലും ഇല്ലെങ്കിലും അയോധ്യയില്‍ പോകുമെന്നായിരുന്നു മുന്‍നിലപാട് . അതേ സമയം അയോധ്യയിലേക്ക് ആരേയും ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് പറഞ്ഞു. രാമക്ഷേത്രത്തില്‍ പഴയ വിഗ്രഹം പ്രതിഷ്ഠിക്കാത്തതെന്തുകൊണ്ടാണെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വിന്ദര്‍സിംഗ് സുഖു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അയോധ്യ വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുമ്പോഴാണ് പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ ചടങ്ങിലുണ്ടാകുമെന്നും സുഖു വ്യക്തമാക്കിയിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ പ്രതികരണമാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടേത്.