ഹിമാചലിൽ 41 സീറ്റ് നേടും, കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് സംസ്ഥാന അധ്യക്ഷ

Published : Dec 08, 2022, 09:23 AM ISTUpdated : Dec 08, 2022, 09:51 AM IST
ഹിമാചലിൽ 41 സീറ്റ് നേടും, കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് സംസ്ഥാന അധ്യക്ഷ

Synopsis

41 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രതിഭാ സിംഗ് പങ്കുവെക്കുന്നത്.

ദില്ലി : കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം തുടരുന്ന ഹിമാചലിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗ്. 41 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രതിഭാ സിംഗ് പങ്കുവെക്കുന്നത്. അതേസമയം ഹിമാചലിലെ ഫലം പ്രവചനാധീതമായി തുടരുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിയത് മുതൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങുമ്പോഴും ആർക്കും ലീഡ് നൽകാതെയാണ് ഹിമാചലിലെ ചിത്രം നീങ്ങുന്നത്. 

എന്നാൽ ഗുജറാത്തിലാകട്ടെ ബിജെപിയുടെ തേരോട്ടമാണ്. കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി മുന്നോറുന്നത്. ഗുജറാത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഫലസൂചനകൾ. 

Read More : ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റിൽ പിന്നില്‍

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ