
ചെന്നൈ: തമിഴ്‌നാട് ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രക്കിൽ ഇടിച്ച് ബുധനാഴ്ച ആറ് പേർക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്കേറ്റു. ചന്ദ്രശേഖർ (70), ശശികുമാർ (30), ദാമോധരൻ (28), ഏഴുമലൈ (65), ഗോകുൽ (33), ശേഖർ (55) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കാർത്തിക ദീപം ഉത്സവം ആഘോഷിച്ച് തിരുവണ്ണാമലൈ ജില്ലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരാണ് കൊല്ലപ്പെട്ടത്. മിനി ട്രക്കിൽ 15-ലധികം പേർ ഉണ്ടായിരുന്നു. പുലർച്ചെ 3.15 ഓടെ മധുരാന്തകത്തിന് സമീപം ജാനകിപുരത്തിന് സമീപം ചെന്നൈ-ട്രിച്ചി ദേശീയപാതയിലാണ് അപകടം. മിനിലോറിയിൽ ഉണ്ടായിരുന്നവര്‍ പല്ലാവരം പൊളിച്ചാലൂർ സ്വദേശികളായ തൊഴിലാളികളാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam