
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയിൽ മറുപടിയുമായി ഹിമന്ത ബിശ്വ ശർമ. ബിജെപിക്ക് പാർലമെൻ്റിൽ സംവാദം നടക്കണം എന്നാണ് താൽപര്യം, എന്നാൽ തെരുവിൽ വേണമെന്നാണ് രാഹുൽ പറയുന്നത്. ബോഫേഴ്സ് മുതൽ എല്ലാ വിഷയത്തിലും ചർച്ച നടക്കട്ടെ, മോദിയും ഷായും മറുപടി നൽകുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഇത്തവണ എങ്കിലും സഭ മര്യാദയ്ക്ക് നടത്താൻ സഹകരിക്കണം. റായ് ബറേലിയിൽ നിങ്ങളും കേരളത്തിൽ കോൺഗ്രസും ജയിച്ചപ്പോൾ ഗോൾഡ്. എന്നാൽ മോദി ജയിച്ചാൽ കള്ളക്കളി എന്ന വാദം നിർത്തണം. ദീപാവലിക്ക് അല്ല റോസുമായി വന്നു വെല്ലുവിളിക്കേണ്ടതെന്നും വാലൻ്റൈൻസ് ഡേ ആ റോസ് ആർക്കെങ്കിലും നൽകണമെന്നും ഹിമന്ത ബിശ്വ ശർമ പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam