
തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലെയും ബിഎസ്എന്‍എല്‍ ഓഫീസിന്‍റെയും വിമാനത്താവളങ്ങളിലെയും ബോര്‍ഡുകളിലെ ഹിന്ദി അക്ഷരങ്ങള്‍ക്ക് മുകളില്‍ കറുപ്പ് ചായമടിച്ച് മറച്ചത് വിവാദമാകുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം, ഇംഗ്ലീഷില്‍ പേരെഴുതിയത് പ്രതിഷേധക്കാര്‍ തൊട്ടിട്ടില്ല.
കേന്ദ്ര സര്‍ക്കാറിന്‍റെ ത്രിഭാഷ നയത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദിയില്‍ എഴുതിയ പേരുകള്‍ക്ക് മേല്‍ കറുപ്പ് ചായം പൂശിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം നടപടികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്നാരോപിച്ച് തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംകെ മുന്നോട്ടുവന്നിരുന്നു. പാഠപുസ്തകത്തില്‍ ഇതിഹാസ തമിഴ്കവി സുബ്രഹ്മണ്യം ഭാരതിയുടെ തലക്കെട്ടിന് കാവിനിറം നല്‍കിയതും വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam