
ദില്ലി: മൃദു ഹിന്ദുത്വ നയം തുടർന്നാൽ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന മുന്നറിയിപ്പുമായി ശശി തരൂർ എംപി. പുതിയ പുസ്തകമായ "ദി ഹിന്ദു വേ: എൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി പിടിഐക്കു നൽകിയ അഭിമുഖത്തിലാണു തരൂർ ഈ പരാമർശം നടത്തിയത്.
ഇന്ത്യയുടെ മതേതര്വം സംരക്ഷിക്കാൻ കോണ്‍ഗ്രസിനു ചുമതലയുണ്ടെന്നു പാർട്ടി അംഗമെന്ന നിലയിൽ ഞാൻ കരുതുന്നു. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങൾക്കു പരിഹാരം ബിജെപിയുടെ തരത്തിലുള്ള ഭൂരിപക്ഷ പ്രീണനമല്ല, അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അത് വലിയ പിഴവാണ്. കോക്ക് ലൈറ്റ് പോലെയോ പെപ്സി സീറോ പോലെയോ "ഹിന്ദുത്വ ലൈറ്റ്’ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ കോണ്‍ഗ്രസിന്റെ നാശത്തിലേ അവസാനിക്കൂ- തരൂർ പറഞ്ഞു.
ബ്രിട്ടീഷ് ഫൂട്ബോൾ തെമ്മാടിക്കൂട്ട (ഹൂളിഗൻ) ത്തിനു സമാനമായ രീതിയിലാണു ബിജെപിയും സഖ്യകക്ഷികളും ഹിന്ദുവായിരിക്കുന്നതെന്നും ബിജെപി ഹിന്ദുമതത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അറിഞ്ഞവരല്ലെന്നും തരൂർ കുറ്റപ്പെടുത്തി. ഹൈന്ദവതയുടെ ഒരു വ്യാഖ്യാനവും അക്രമങ്ങളെയോ, തങ്ങളുടെ കാഴ്ചപ്പാടുകളോടു വിയോജിക്കുന്നവരോടുള്ള വിവേചനമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam