'ചരിത്രപരമായ മണ്ടത്തരം സംഭവിക്കരുത്, വിജയ് സർക്കാർ രൂപീകരിക്കട്ടെ', പാർട്ടി പ്രവർത്തകർക്ക് തുറന്ന കത്ത് നൽകി ശശികല

Published : May 08, 2026, 05:51 PM IST
VIJAY

Synopsis

തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെ-എഐഎഡിഎംകെ പാർട്ടികൾ ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഇതിനെതിരെ വികെ ശശികല രംഗത്ത്.  

ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി ഡിഎംകെ-എഐഎഡിഎംകെ പാട്ടികൾ ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എതിർപ്പുമായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികല. ഡിഎംകെയുമായി എഐഎഡിഎംകെ സഖ്യത്തിന് ശ്രമിക്കരുതെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർക്ക് തുറന്ന കത്തെഴുതി. ചരിത്രപരമായ മണ്ടത്തരം സംഭവിക്കരുതെന്നും, വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്നും ശശികല ആവശ്യപ്പെട്ടു. 

ഡി എം കെയും അണ്ണാ ഡി എം കെയും തമ്മിൽ കൈകോർത്ത് ഭരിക്കാനുള്ള നീക്കം നടക്കുന്നുവെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു.ടിവികെയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ദശകങ്ങളായി ശത്രുക്കളായി തുടരുന്ന ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭരണത്തിൽ രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന രീതിയെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു.   ഡി എം കെ നീക്കം കോൺഗ്രസ് ആക്രമണത്തിന് മുന്നിലാണ് പതറിയത്. ബിജെപിക്കെതിരെ പോരാടുന്നുവെന്ന് ആവർത്തിക്കുന്ന സ്റ്റാലിന് ബി ജെ പി ബന്ധമെന്നതടക്കമുള്ള കോൺഗ്രസ് ആരോപണം ഡി എം കെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് സഖ്യ നീക്കത്തിൽ നിന്ന് ഡിഎംകെ പിന്മാറിയതെന്നാണ് സൂചന. 

108 സീറ്റുകളുമായി വിജയ്‌യുടെ ടിവികെ  ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ അവർക്ക് സാധിച്ചിട്ടില്ല.  കോൺഗ്രസിന് പിന്നാലെ  സി പി ഐ- സി പി എം എന്നീ പാർട്ടികളും പിന്തുണ നൽകിയിട്ടുണ്ട്. സി പി ഐ തയ്യാറാക്കിയ കത്തിൽ മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന്  ഉപാധികൾ ഇല്ലാത്ത പിന്തുണയെന്നാണ് പരാമർശിച്ചത്.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് അധികാരത്തിലേക്ക്; ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐ, സിപിഎം
സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും, ബിജെപി നിയമസഭ ക​ക്ഷി യോ​ഗത്തിൽ തീരുമാനം