കശ്മീരില്‍ വെടിക്കോപ്പുകളുമായി ഹിസ്ബുള്‍ ഭീകരന്‍ സുരക്ഷാ സേനയുടെ പിടിയില്‍

Published : Feb 23, 2020, 10:29 AM IST
കശ്മീരില്‍ വെടിക്കോപ്പുകളുമായി ഹിസ്ബുള്‍ ഭീകരന്‍ സുരക്ഷാ സേനയുടെ  പിടിയില്‍

Synopsis

ബരാമുള്ള തപര്‍ പത്താന്‍ സ്വദേശി ജുനൈദ് പണ്ഡിറ്റാണ് സൈന്യത്തിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം അൻന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് ഭീകരെ സൈന്യം വധിച്ചിരുന്നു.

ബാരാമുള്ള: വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ വെടിക്കോപ്പുകളുമായി എത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായി. ബരാമുള്ള തപര്‍ പത്താന്‍ സ്വദേശി ജുനൈദ് പണ്ഡിറ്റാണ് സൈന്യത്തിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം അൻന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് ഭീകരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാം സ്വദേശികളായ നവീദ് അഹമ്മദ് ഭട്ട്, ആബിബ് യാസിന്‍ ഭട്ട് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 

ജമ്മു കശ്മീർ ഡിജിപി ദിൽ‌ബാഗ് സിംഗ് ആണ്  ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നിരവധി  തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവരാണ്  കൊല്ലപ്പെട്ടരെന്ന് ഡിജിപി വ്യക്തമാക്കി. 2020 ൽ ഇതുവരെ 12 വിജയകരമായ ഓപ്പറേഷനുകൾ നടന്നിട്ടുണ്ട്, അതിൽ 25 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും ഡിജിപി വ്യക്തമാക്കി.
 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ