
ദില്ലി: വിമാന യാത്രയിൽ പാലിക്കേണ്ട മര്യാദകൾ ഓർമപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റ്. യാത്രക്കാരന് സീറ്റ് ചരിക്കുമ്പോള്‍ പിന്നിലുള്ള യാത്രക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചിത്രം സഹിതമാണ് ട്വീറ്റ്. സഹയാത്രികൾക്ക് ബുദ്ധിമുട്ടിക്കുന്ന യാതൊന്നും യാത്രക്കാരില്‍ നിന്നുണ്ടാകരുതെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യുഎസ് വിമാനത്തില്‍ സീറ്റ് പിന്നിലേക്ക് ചരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഓർമപ്പെടുത്തൽ. വിമാനത്തില്‍ നല്ല പെരുമാറ്റവും ചില മര്യാദകളും എല്ലായിപ്പോഴും പാലിക്കണം. നിങ്ങളുടെ സീറ്റ് സ്ലീപ്പര്‍ ബെർത്ത് അല്ലെന്നും വ്യോമയാന മന്ത്രാലയം ഓർമപ്പെടുത്തി.
വിമാനത്തില്‍ നിങ്ങൾക്ക് പരിമിതമായ സ്ഥാലം മാത്രമേ അനുവദിച്ചിട്ടുള്ളൂ. നിങ്ങൾക്ക് ചാഞ്ഞു വിശ്രമിക്കണമെങ്കിൽ ശ്രദ്ധയോടുകൂടി ചെയ്യുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ കുറിച്ച് കൂടി ചിന്തിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam