അയോധ്യ അവധി പ്രഖ്യാപനം തുടരുന്നു, 15 സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു; കേരളത്തിലും ഉച്ചവരെ കേന്ദ്ര ഓഫീസുകൾക്ക് അവധി

Published : Jan 20, 2024, 11:00 PM ISTUpdated : Jan 24, 2024, 12:21 AM IST
അയോധ്യ അവധി പ്രഖ്യാപനം തുടരുന്നു, 15 സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു; കേരളത്തിലും ഉച്ചവരെ കേന്ദ്ര ഓഫീസുകൾക്ക് അവധി

Synopsis

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്പൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ വിവിധ സംസ്ഥാനങ്ങളും വലിയ ആഘോഷത്തിനുള്ള പദ്ധതിയിലാണ്. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്പൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.

കോൺഗ്രസിനും 'ഇന്ത്യ'ക്കും ത‍ൃണമൂലിൻ്റെ ഭീഷണി, ഞെട്ടിച്ച് മമതയുടെ പ്രഖ്യാപനം; 'ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കും'

അതfനിടെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് കേന്ദ്രം മാർഗ നിർദ്ദേശവും നൽകിയിട്ടുണ്ട്. മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്കരുതെന്നാണ് മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശം നല്കി. സാമൂഹ്യമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും. വിവിധ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രത നിർദ്ദേശം നല്കിയിട്ടുണ്ട്.

അതേസമയം രാജ്യത്തുടനീളം വലിയ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സംഘപരിവാർ സംഘടനകൾ. പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രാർത്ഥനയ്ക്കാണ് സംഘടനകൾ ഒരുങ്ങുന്നത്. പലയിടത്തും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജയ്ശ്രീറാം എന്നെഴുതിയ പതാകകൾ ബി ജെപിയും വിശ്വഹിന്ദു പരിഷത്തും വിതരണം ചെയ്യുന്നുണ്ട്. അലിഗഡിലെ വ്യാപാരികൾ തയ്യാറാക്കിയ നാനൂറ് കിലോ ഭാരമുള്ള പ്രതീകാത്മക പൂട്ടും താക്കോലും അയോധ്യയിൽ എത്തിച്ചിട്ടുണ്ട്.

ദേ വീണ്ടും മഴ! പുതിയ കാലാവസ്ഥ പ്രവചനത്തിൽ ആശ്വാസ വാർത്ത, തലസ്ഥാനമടക്കം 5 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യത

എയിംസിലും അവധി, വിമ‍ർശനം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ദില്ലി എയിംസ് ആശുപത്രിക്കും അവധി പ്രഖ്യാപിച്ചു. 22 ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാർക്ക് അവധിയെന്ന് സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും എയിംസ് സര്‍ക്കുലറിലൂടെ അറിയിച്ചു. അത്യാഹിത വിഭാഗങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം എയിംസിന് അവധി പ്രഖ്യാപിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ച് പെൺകുട്ടികൾ ചേർന്ന് നടത്തിയ അപകടകരമായ പരീക്ഷണത്തിനൊടുവിൽ ദുരന്തം; നാല് പേർ മരിച്ചു, അതിജീവിച്ച കുട്ടിയുടെ മൊഴി പുറത്ത്
യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ