എ പി ഷൗക്കത്തലിയും  സി രാധാകൃഷ്ണപിള്ളയും അടക്കം ഒമ്പത് മലയാളികൾക്ക് ഹോം മിനിസ്റ്റേഴ്സ് മെഡൽ

By Web TeamFirst Published Aug 12, 2020, 3:55 PM IST
Highlights

കേരള പൊലീസിൽ നിന്ന് ഏഴ് ഉദ്യോഗസ്ഥരും അന്വേഷണ മികവിന് പട്ടികയിൽ ഇടം നേടി. കേരളത്തിലെ സ്വ‍ർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് പി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും. അതേ സമയം കേരള പൊലീസിൽ നിന്നും എസ്പി സി ഡി ശ്രീനിവാസൻ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് അന്വേഷണത്തിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് നൽകുന്ന ഹോം മിനിസ്റ്റേഴ്സ് മെഡലിന് ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരായ എ പി ഷൗക്കത്തലിയും  സി രാധാകൃഷ്ണപിള്ളയും അടക്കം ഒമ്പത് മലയാളികൾ ആർഹരായി. 

കേരള പൊലീസിൽ നിന്ന് ഏഴ് ഉദ്യോഗസ്ഥരും അന്വേഷണ മികവിന് പട്ടികയിൽ ഇടം നേടി. കേരളത്തിലെ സ്വ‍ർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് പി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും. അതേ സമയം കേരള പൊലീസിൽ നിന്നും എസ്പി സി ഡി ശ്രീനിവാസൻ, ഡിവൈഎസ്പി ഗീരീഷ് സാരഥി, ഡിവൈഎസ്പി കെ എം ദേവസ്വ, എസ്പി കൃഷ്ണകുമാർ, ഇൻസ്പെക്ടർ പ്രേമചന്ദ്രൻ കെ ഇ, എസ്പി കെ ഇ ബൈജു, സബ് ഇൻസ്പെക്ടർ ജോൺസൺ ജോർജ്ജ് എന്നിവരും ആഭ്യന്തര മന്ത്രിയുടെ പുരസ്ക്കാരത്തിന് ആർഹരായി. രാജ്യത്തെ ഒട്ടാകെ 121 ഉദ്യോഗസ്ഥർക്കാണ് പുരസ്ക്കാരം. ഇതിൽ 21 പേർ വനിതാ ഉദ്യോഗസ്ഥരാണ്.

click me!