തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; 27കാരനായ എഞ്ചിനീയറെ കൊലപ്പെടുത്തി 23കാരൻ, പ്രതിയുടെ മാതാപിതാക്കൾ സബ് ഇൻസ്പെക്ടർമാരെന്ന് പൊലീസ്

Published : Jul 29, 2025, 09:39 AM IST
police vehicle

Synopsis

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കീഴ്ജാതിക്കാരനായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായെന്നറിഞ്ഞതിനെത്തുടർന്നാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കീഴ്ജാതിക്കാരനായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായെന്നറിഞ്ഞതിനെത്തുടർന്നാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുമായി പ്രണയ ബന്ധം പുലർത്തിയിരുന്ന 27കാരനെയാണ് കൊലപ്പെടുത്തിയത്. സി. കവിൻ സെൽവഗണേഷ് എന്ന യുവാവാണ് മരിച്ചത്. പെൺകുട്ടിയുടെ സഹോദരനും 23 വയസുകാരനുമായ സു‍ർജിത് ആണ് പ്രതി.

ചെന്നൈയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കവിൻ ഗണേഷ്. ചെന്നൈയിലെ സിദ്ധ കേന്ദ്രത്തിന് സമീപം പ്രതിയായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളുമായി എത്തിയാണ് കൊല ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം തന്നെ പ്രതിയായ എസ് സുർജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം, പ്രതിയായ യുവാവിന്റെ മാതാപിതാക്കൾ ഇരുവരും സബ് ഇൻസ്പെക്ടർമാരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പൊലീസ് ഇൻസ്പെക്ടർമാരായ ദമ്പതികൾക്കും മകൻ സുർജിത്തിനുമെതിരെ ബിഎൻഎസ്, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര