ട്വിസ്റ്റിനു മേൽ ട്വിസ്റ്റ്; ടിവികെ വ്യാജക്കത്ത് നിർമിച്ചെന്ന് പൊലീസിൽ പരാതി നൽകി ടിടിവി ദിനകരൻ, കുതിരക്കച്ചവടമെന്ന് ഡിഎംകെ, നിർണായകം ഗവർണറുടെ നിലപാട്

Published : May 09, 2026, 08:20 AM ISTUpdated : May 09, 2026, 08:23 AM IST
TVK forged letter controversy

Synopsis

എഎംഎംകെ എംഎൽഎ കാമരാജിന്റെ പേരിൽ ടിവികെ വ്യാജ പിന്തുണക്കത്ത് തയ്യാറാക്കിയെന്ന് ടി ടി വി ദിനകരൻ ആരോപിച്ചു. എന്നാൽ കാമരാജ് കത്തെഴുതുന്ന വീഡിയോ പുറത്തുവിട്ട് ടിവികെ ഈ ആരോപണം തള്ളി. തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾക്കിടെയുണ്ടായ ഈ വിവാദം കുതിരക്കച്ചവട ആരോപണങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ചെന്നൈ: എഎംഎംകെ എംഎൽഎ കാമരാജിന്റെ പേരിൽ ടിവികെ വ്യാജക്കത്ത് തയാറാക്കിയെന്ന ഗുരുതര ആരോപണവുമായി ടി ടി വി ദിനകരൻ. എംഎൽഎ കാമരാജിന്റെ പേരിൽ വ്യാജ പിന്തുണക്കത്ത് തയ്യാറാക്കി എന്നാണ് ആരോപണം. ഗിണ്ടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വാട്സ്‌ആപ്പിൽ കിട്ടിയ കത്ത് എന്ന പേരിൽ എംഎൽഎയുടെ പിന്തുണക്കത്ത് ഗവർണർക്ക് നൽകി. ഗവർണർ എംഎൽഎയെ വിളിച്ചപ്പോൾ കത്തൊന്നും നൽകിയില്ലെന്നായിരുന്നു പ്രതികരണമെന്നും ടി ടി വി ദിനകരൻ ആരോപിച്ചു. ഗൗരവമേറിയ സംഭവം എന്ന് ഗവർണർ പറഞ്ഞതായി ദിനകരൻ പ്രതികരിച്ചു. കുതിരക്കച്ചവടത്തിനുള്ള ശ്രമം നടന്നതായി ഗവർണർ വ്യാഖ്യാനിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെ എങ്കിൽ സഭ മരവിപ്പിച്ച് നിർത്താൻ കഴിയും.

അതേസമയം ദിനകരന്‍റെ ആരോപണം തള്ളി ടിവികെ രംഗത്തെത്തി. കാമരാജ് കത്ത് എഴുതുന്ന വീഡിയോ പുറത്തുവിട്ടു. കാറിൽ ഇരുന്ന് എഴുതുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. എഎംഎംകെ ജനറൽ സെക്രട്ടറി ദിനകരന്റെ സമ്മതത്തോടെയാണ് താൻ ടിവികെയ്ക്ക് പിന്തുണ നൽകുന്നതെന്ന് കാമരാജ് എഴുതിയ കത്തിൽ കാണാം. വ്യാജക്കത്ത് നിർമിക്കേണ്ട ആവശ്യമില്ലെന്നും ടിവികെ വ്യക്തമാക്കി. അതേസമയം എൻഡിഎ കക്ഷികളെ ബന്ധപ്പെട്ടില്ലെന്ന ടിവികെ വാദം ഇതോടെ പൊളിയുകയാണ്. കാമരാജ്‌ എൻഡിഎ സഖ്യത്തിന്റെ ഭാഗമായി ജയിച്ച എംഎൽഎ ആണ്. അതിനിടെ കോണ്‍ഗ്രസിന്‍റെ അഞ്ച് എംഎൽഎമാരെയും ബെംഗളൂരുവിലേക്ക് മാറ്റി.

ടിവികെയ്ക്കെതിരെ ഡിഎംകെയും രംഗത്തെത്തി. ടിവികെ കുതിരക്കച്ചവടത്തിനു ശ്രമിച്ചെന്ന് ഡിഎംകെ ആരോപിച്ചു. ഇതാണ് ടിവികെ പറഞ്ഞ ‘മാറ്റം’ എന്ന് പി വിൽസൻ എംപി പ്രതികരിച്ചു. കുതിരക്കച്ചവടം വർഷങ്ങളായി തമിഴ്നാട്ടിൽ ഇല്ലായിരുന്നു. ടിവികെ അധികാരത്തിൽ എത്തും മുൻപേ ഇതാണ് സ്ഥിതിയെന്ന് അദ്ദേഹം വിമർശിച്ചു.

ഇനി ടിവികെയെ സംബന്ധിച്ച് വിസികെയുടെ നിലപാട് നിർണായകമാകും. ഭൂരിപക്ഷം വ്യക്തമാക്കാതെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. രണ്ട് അംഗങ്ങളുള്ള വിസികെയുടെ നിലപാട് ഇന്നറിയാം. കോണ്‍ഗ്രസിന്‍റെയും ഇടത് പാർട്ടികളുടെയും പിന്തുണ അടക്കം നിലവിൽ 116 എംഎൽഎമാരുടെ പിന്തുണയാണ് നിലവിൽ ടിവികെയ്ക്ക് ഉള്ളത്. ലീഗ് ഇതുവരെ പിന്തുണക്കത്ത് നൽകിയിട്ടില്ല. അതിനാൽ വിസികെയുടെ നിലപാട് നിർണായകമാണ്.

ഇന്നലെ സംഭവിച്ചത്

4 മണി- സിപിഎമ്മും സിപിഐയും പിന്തുണ കത്ത് നൽകി

4:30- ഡിഎംകെയ്ക്കൊപ്പം എന്ന് ലീഗ്

5:30- വിസികെയും ഒപ്പം എന്ന് ഇടതു നേതാക്കൾ

6:30- ടിവികെയെ പിന്തുണയ്ക്കുമെന്ന് ലീഗ്

വിജയ് ലോക്ഭവനിൽ

7:30- നാളെ 11ന് സത്യപ്രതിജ്ഞ എന്ന് സിപിഎം നേതാക്കൾ

8 മണി- ടിവികെയ്ക്ക് പിന്തുണക്കത്ത് നൽകില്ലെന്ന് ലീഗ്

8:30- തീരുമാവളവൻ സ്റ്റാലിന്റെ വീട്ടിൽ

9 മണി- ഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ

9:45- ടിവികെയ്ക്ക് പിന്തുണ ഇ മെയിൽ ചെയ്‌തെന്ന് വിസികെ

10 മണി- ടിടിവി ദിനകരൻ ലോക് ഭവനിൽ, കാമരാജിനെ കാണാനില്ലെന്ന് പരാതി

11 മണി - കോൺഗ്രസ്സ് എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ

12 മണി- കാമരാജിനൊപ്പം ദിനകരൻ ലോക്ഭവനിൽ. വ്യാജക്കത്ത് ടിവികെ നിർമിച്ചു എന്ന് ആരോപണം

1 മണി- ദിനകരൻ ഗിണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി

1:30- കാമരാജ് കാറിലിരുന്ന് കത്തെഴുതുന്ന വീഡിയോ ടിവികെ വിഡിയോ പുറത്തുവിട്ടു

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴകത്ത് രാഷ്ട്രീയ നാടകം തുടരുന്നു; വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ തീരുമാനമായില്ല, വിസികെയുടെ നിലപാട് ഇന്നറിയാം
ഫേസ്ബുക്കിലെ അങ്കം അവസാനിപ്പിച്ചു, ഫ്രണ്ട്ഷിപ്പ് മോഡിൽ വിടിയും എംബിആറും‌; സംഭവമിങ്ങനെ