ഡോക്ടറെ കാണണമെങ്കില്‍ കാത്തിരിക്കണം; ആശുപത്രിയിൽ കൂട്ടിരിപ്പിന് വന്നയാൾ റിസപ്ഷനിസ്റ്റിനെ മർദിച്ചു, കേസെടുത്ത് പൊലീസ്

Published : Jul 22, 2025, 05:39 PM IST
crime

Synopsis

പെണ്‍കുട്ടിയെ ആശുപത്രിയില്‍ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു

താനെ: മാഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റ് ക്രൂരമായ മര്‍ദനത്തിന് ഇരയായി. രോഗിയുടെ കൂടെ വന്ന ബന്ധുവായ ഗോപാല്‍ എന്നയാളാണ് റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. പെണ്‍കുട്ടിയെ ഇയാൾ മര്‍ദിക്കുന്നതും മുടിയില്‍ പിടിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗോപാല്‍ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഡോക്ടര്‍ മെഡിക്കല്‍ റപ്രസെന്‍റെറ്റീവുമായി സംസാരിക്കുകയാണെന്നും കുറച്ചുസമയം കാത്തിരിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ ഗോപാല്‍ അക്രമാസക്തനാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. നിലവില്‍ പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ