ദിവസേന 22 കിലോമീറ്റർ നടന്നെത്തിയിരുന്ന ഹോട്ടൽ ജീവനക്കാരിക്ക് കാർ വാങ്ങി നൽകി കസ്റ്റമേഴ്സ്

Published : Nov 29, 2019, 03:55 PM IST
ദിവസേന 22 കിലോമീറ്റർ നടന്നെത്തിയിരുന്ന ഹോട്ടൽ ജീവനക്കാരിക്ക് കാർ വാങ്ങി നൽകി കസ്റ്റമേഴ്സ്

Synopsis

ഹോട്ടൽ ജീവനക്കാരിയായ അഡ്രിയാന എഡ്വേർഡിനയ്ക്കാണ് ഭക്ഷണം കഴിക്കാനെത്തിയ അപരിചിതരായ രണ്ട് പേർ കാർ സമ്മാനിച്ചത്. 22 കിലോമീറ്റർ നടന്നാണ് ഇവർ എല്ലാ ദിവസവും ജോലിക്കെത്തിക്കൊണ്ടിരുന്നത്. 

ടെക്സാസ്:  എല്ലാ ദിവസവും 22 കിലോമീറ്റർ നടന്ന് ഹോട്ടലിൽ ജോലിക്കെത്തിക്കൊണ്ടിരുന്ന ജീവനക്കാരിക്ക് കസ്റ്റമേഴ്സ് വാങ്ങി നൽകിയത് ഒരു കാർ. അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ജീവനക്കാരിയായ അഡ്രിയാന എഡ്വേർഡിനയ്ക്കാണ് ഭക്ഷണം കഴിക്കാനെത്തിയ അപരിചിതരായ രണ്ട് പേർ കാർ സമ്മാനിച്ചത്. 22 കിലോമീറ്റർ നടന്നാണ് ഇവർ എല്ലാ ദിവസവും ജോലിക്കെത്തിക്കൊണ്ടിരുന്നത്. 

പ്രഭാതഭക്ഷണം വിളമ്പുന്ന സമയത്ത് ദമ്പതികൾ എഡ്രിയാനയുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. ഒരു കാർ വാങ്ങണമെന്ന് താൻ അതിയായ ആ​ഗ്രഹിക്കുന്നതായും എഡ്രിയാന പറഞ്ഞിരുന്നു. സംസാരത്തിന് ശേഷം തിരിച്ചു പോയ ദമ്പതികൾ എഡ്രിയാനയ്ക്ക് 2011 മോഡൽ നിസ്സാൻ സെൻഡ്ര കാർ വാങ്ങിയാണ് മടങ്ങിയെത്തിയത്. സ്വപ്നം കാണുകയാണോ എന്ന് സംശയിച്ചതായി എഡ്രിയാന വെളിപ്പെടുത്തുന്നു. എന്തായാലും കാർ ലഭിച്ചതോട് കൂടി അഞ്ച് മണിക്കൂർ നേരത്തെ യാത്ര അര മണിക്കൂറായി ചുരുങ്ങിയതിന്റെ സന്തോഷത്തിലാണ് എ‍ഡ്രിയാന. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചോദ്യപ്പേപ്പർ ചോർന്നു, വില 4 ലക്ഷം, പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് 37 വിദ്യാർത്ഥികൾക്ക് കിട്ടി; സിഎസ്ഐആർ-നെറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ അറസ്റ്റ്
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ