ഫ്ലാറ്റിലെ ജോലിക്കാരിയെ വലിച്ചിഴച്ച് ക്രൂരമർദ്ദനം, ദൃശ്യങ്ങൾ സിസിടിവിയിൽ, കേസെടുത്ത് പൊലീസ്; വീഡിയോ

Published : Dec 28, 2022, 12:44 PM IST
ഫ്ലാറ്റിലെ ജോലിക്കാരിയെ വലിച്ചിഴച്ച് ക്രൂരമർദ്ദനം, ദൃശ്യങ്ങൾ സിസിടിവിയിൽ, കേസെടുത്ത് പൊലീസ്; വീഡിയോ

Synopsis

ഇവരുടെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്.  വീട്ടിൽ പോകാൻ ഷെഫാലി അനുവദിക്കാറില്ലായിരുന്നുവെന്നും അനിതയുടെ ബന്ധുക്കൾ ആരോപിക്കുന്നു. 

ദില്ലി:  നോയിഡയിലെ ഫ്ലാറ്റിൽ വീണ്ടും ജോലിക്കാരിക്ക് മർദ്ദനം. വീട്ടുജോലിക്കാരിയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച താമസക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. നോയിഡ സെക്ടർ 120 ലെ ക്ലിയോ കൌണ്ടി എന്ന ഫ്ലാറ്റിലാണ് സംഭവം.വീട്ടുജോലിക്കാരിയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ലിഫ്റ്റിൽ കയറി പോകുവാൻ ശ്രമിക്കുന്ന വീട്ടുജോലിക്കാരിയെ ഫ്ലാറ്റിലെ താമസക്കാരിയായ ഷെഫാലി കൌൾ വലിച്ചിഴയ്ക്കുന്നതും, മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ ലിഫ്റ്റിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി. 

നോയ്ഡയിലെ ഫ്ലാറ്റുകളിൽ ജോലിക്കെത്തുന്നവരോട് ഫ്ലാറ്റിലെ താമസക്കാർ മോശമായി പെരുമാറുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കുറച്ചു വർഷങ്ങളായി ഷെഫാലിയുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയാണ് ഇരുപതുകാരിയായ അനിത. അനിതയെ ഷെഫാലി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്.  വീട്ടിൽ പോകാൻ ഷെഫാലി അനുവദിക്കാറില്ലായിരുന്നുവെന്നും അനിതയുടെ ബന്ധുക്കൾ ആരോപിക്കുന്നു. 

അനിത ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലുള്ള സംഭവങ്ങളാണ് ലിഫ്റ്റിലെ സിസിടിവിയിൽ പതിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷെഫാലി കൌളിനെതിരെ എഫ്‌ഐആർ എടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ് അറിയിച്ചു. അനിതയുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം ഷെഫാലിയെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.

തിരുവനന്തപുരത്ത് യുവാവിന്‍റെ കാൽ വെട്ടിമാറ്റി, ഗുരുതരപരിക്ക്, ആക്രമണത്തിന് പിന്നില്‍ കുടിപ്പകയെന്ന് സംശയം
 

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം