മഹാകുംഭത്തിനിടെ തിക്കിലും തിരക്കിലും എത്രപേർ മരിച്ചെന്ന് ചോ​ദ്യം, വിവരം കേന്ദ്രം ശേഖരിച്ചിട്ടില്ലെന്ന് മന്ത്രി

Published : Mar 19, 2025, 08:44 AM IST
മഹാകുംഭത്തിനിടെ തിക്കിലും തിരക്കിലും എത്രപേർ മരിച്ചെന്ന് ചോ​ദ്യം, വിവരം കേന്ദ്രം ശേഖരിച്ചിട്ടില്ലെന്ന് മന്ത്രി

Synopsis

കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും കിർസൻ നാംദിയോയുമാണ് മഹാകുംഭത്തിലെ മരണങ്ങളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.

ദില്ലി: പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പങ്കിടാൻ വിസ്സമ്മതിച്ച് ആഭ്യന്തര മന്ത്രാലയം. അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ലെന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.  മത സംഘടനകളുടെ ചടങ്ങുകൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കൽ, പരിപാടിക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങൾ തടയൽ തുടങ്ങിയവ ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായ പൊതുക്രമമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു. 

തിക്കും തിരക്കും ഉൾപ്പെടെ ഒരു സംസ്ഥാനത്ത് സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുക, മരിച്ച ഭക്തരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്നിവ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരും. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിവുണ്ട്. അത്തരം വിവരങ്ങളൊന്നും കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. 

Read More... സുനിത വില്യംസിൻ്റെ മടങ്ങിവരവ്; ഇന്ത്യയിലും ആഘോഷം, ജന്മനാടായ ജുലാസൻ ഗ്രാമത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം

കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും കിർസൻ നാംദിയോയുമാണ് മഹാകുംഭത്തിലെ മരണങ്ങളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം, തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ അധികാരികൾ സ്വീകരിച്ച നടപടികൾ, ജുഡീഷ്യൽ അന്വേഷണത്തിന്റെയോ മറ്റേതെങ്കിലും അന്വേഷണത്തിന്റെയോ വിശദാംശങ്ങൾ, ഇരകൾക്കോ ​​അവരുടെ ബന്ധുക്കൾക്ക് എന്തെങ്കിലും സഹായം നൽകിയോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച കൃത്യമായ നടപടികൾ എന്നിവയാണ് എംപിമാർ ചോദിച്ചത്.

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം