'അമാവാസി നാളുകളില്‍ നല്‍കുന്ന മരുന്ന്, സുന്ദരി വലയം'; നിത്യാനന്ദയുടെ വശീകരണതന്ത്രങ്ങള്‍ വെളിപ്പെടുത്തി സഹായി

Web Desk   | others
Published : Jan 29, 2020, 11:17 AM IST
'അമാവാസി നാളുകളില്‍ നല്‍കുന്ന മരുന്ന്, സുന്ദരി വലയം'; നിത്യാനന്ദയുടെ വശീകരണതന്ത്രങ്ങള്‍ വെളിപ്പെടുത്തി സഹായി

Synopsis

സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിൽ വേണമെന്ന് നിത്യാനന്ദയ്ക്ക് നിർബന്ധമാണ്.  ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തുന്നുണ്ട്. അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ട്. ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയിലെത്തും

ചെന്നൈ: രാജ്യം വിട്ടുപോയിയെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാര്‍. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയകുമാര്‍ നിത്യാനന്ദ, ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നിവയേക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്. നിത്യാനന്ദ രാജ്യം വിട്ടുപോയിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഫേസ്ബുക്ക്, വാട്ട്‍സ്ആപ്പ് ഗ്രൂപ്പുകളിള്‍ നിത്യാനന്ദ സജീവമാണ്. തിരച്ചില്‍ നടത്തുന്നവര്‍ക്ക് ആശ്രമത്തില്‍ വേണ്ട രീതിയില്‍ ഒന്ന് അന്വേഷിച്ചാല്‍  നിത്യാനന്ദയെ കിട്ടുമെന്നും വിജയകുമാര്‍ പറയുന്നു. 

നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്‍റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളില്‍ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ് താനെന്നും വിജയകുമാര്‍ വ്യക്തമാക്കി. അല്‍പസമയം സംസാരിക്കുന്ന ആരെയും മയക്കിയെടുക്കാന്‍ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. താനും ഇത്തരം നിത്യാനന്ദയുടെ സംസാരങ്ങളില്‍ വിശ്വസിച്ചാണ് ആശ്രമത്തില്‍ ചേരുന്നത്. ചെയ്യുന്ന തെറ്റുകള്‍ പോലും സത്യമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ നിത്യാനന്ദയ്ക്ക് പ്രത്യേക കഴിവാണുള്ളതെന്നും വിജയകുമാര്‍ പറയുന്നു. 

വിദ്യാഭ്യാസമുള്ള സുന്ദരികളായ പെണ്‍കുട്ടികളെയാണ് നിത്യാനന്ദ തെരഞ്ഞെടുക്കുന്നത്. ഇവരെ മുന്‍നിര്‍ത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് പോവുന്നത്. തന്ത്രപരമായ മാര്‍ക്കറ്റിംഗ് രീതിയാണ് നിത്യാനന്ദയുടേത്. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിൽ വേണമെന്ന് നിത്യാനന്ദയ്ക്ക് നിർബന്ധമാണ്.  ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തുന്നുണ്ട്. ഇതാണ് ആശ്രമ ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്. 

ഇതിന് പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വൻ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. പിന്നീട് ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തില്‍ നാല് ആശ്രമങ്ങള്‍ പിടിച്ചെടുക്കാനുള്ള മുഴുവന്‍ ഒത്താശകളും ചെയ്തത് താനാണെന്നും വിജയകുമാര്‍ വ്യക്തമാക്കി. മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു താനുണ്ടായിരന്നത്. മൂവായിരത്തോളം അംഗങ്ങൾ അവിടെയുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെയുള്ളത് കുട്ടികളാണ്. ഇവരിൽ പലരും നിത്യാനന്ദയുടെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നുവെന്നും വിജയകുമാര്‍ പറയുന്നു. 

അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ട്. ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയില്‍ ആവാറുണ്ടെന്നും വിജയകുമാര്‍ പറയുന്നു. ആശ്രമത്തിലുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ പരാതിപ്പെടുന്നവരാണ് ഏറെയും. 

രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയാണ് ചെറുപ്പക്കാരികളായ നിരവധിപ്പേര്‍ ആശ്രമത്തിലെത്താന്‍ തുടങ്ങിയത്.  2015 മുതൽ താന്‍ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. കേട്ടാലറയ്ക്കുന്ന തരത്തിൽ എന്നോട് അശ്ലീലമായി നിത്യാനന്ദ സംസാരിക്കാൻ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുന്ന അവസ്ഥയായി. ഒടുവിൽ 2018ലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാര്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ തിരികെ വരാൻ കോൺഗ്രസിന്റെ പുതിയ പ്ലാൻ, സിപിഎം അടക്കം ഇടത് പാര്‍ട്ടികളോട് സഖ്യമില്ല, മമതയുമായും കൂട്ടില്ലാതെ ഒറ്റയ്ക്ക് മത്സരിക്കും
യുവനടിയും സഹ സംവിധായികയും അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി പിടിയിൽ