
ലണ്ടൻ: കാമുകിയെ കൊലപ്പെടുത്തിയതിന് 16 വർഷത്തെ തടവ് ശിക്ഷ ലഭിച്ച ഇന്ത്യക്കാരൻ കൊല്ലാനുള്ള വഴികൾ ഗൂഗിളിലും തിരഞ്ഞതായി അന്വേഷണ റിപ്പോർട്ട്. 2022ൽ നടന്ന കൊലപാതക കേസിലാണ് ശ്രീറാം അംബർളയെന്ന ഇന്ത്യൻ യുവാവിനെതിരായ കണ്ടെത്തൽ. കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ഗൂഗിളിൽ തിരഞ്ഞിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ശ്രീറാം അംബർളയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലണ്ടൻ കോടതി പ്രതിയെ 16 വർഷത്തെ തടവിന് ശിക്ഷിച്ചു.
2022-ൽ ലണ്ടൻ റെസ്റ്റോറൻ്റിൽ വച്ചാണ് തൻ്റെ കാമുകിയെ ഹൈദരാബാദ് സ്വദേശിയായ ശ്രീറാം കൊന്നത്. ഒമ്പത് തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. ഇതിന് മുമ്പ് യുവാവ് "കത്തികൊണ്ട് ഒരു മനുഷ്യനെ തൽക്ഷണം കൊല്ലാനുള്ള" വഴികൾ അന്വേഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. യുവാവിന്റെ ഗൂഗിൾ ഹിസ്റ്ററിയിലാണ് സംഭവം കണ്ടെത്തിയത്. ശ്രീറാം അംബർല എന്ന 25 കാരൻ തൻ്റെ കാമുകി സോന ബിജുവിനെ (23) അവൾ ജോലി ചെയ്തിരുന്ന റെസ്റ്റോറൻ്റിൽ വച്ചായിരുന്നു ആക്രമിച്ചത്. സോന വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അംബർള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലണ്ടൻ കോടതി പ്രതിയെ 16 വർഷം തടവിന് ശിക്ഷിച്ചു. "ഒരു വിദേശി യുകെയിൽ ഒരാളെ കൊലപ്പെടുത്തിയാൽ എന്ത് സംഭവിക്കും", "കത്തികൊണ്ട് ഒരാളെ കൊല്ലുന്നത് എത്ര എളുപ്പമാണ്", "എങ്ങനെ കൊല്ലാം" എന്നിങ്ങനെ യുവാവ് ഓൺലൈനിൽ തിരഞ്ഞതായി പൊലീസ് കോടതിയിൽ അറിയിച്ചു.
2017-ൽ ഹൈദരാബാദ് കോളേജിൽ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. വർഷങ്ങളോളം ഇയാൾ പെൺകുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറുന്നത്. തുടർന്നാണ് 2022 ലെ ആക്രമണം ഉണ്ടായത്.
ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും
https://www.youtube.com/watch?v=rtJerlRgC2s&t=3s
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam