അമിത വേഗതയിലെത്തിയ ട്രെക്ക് ബസുമായി കൂട്ടിയിടിച്ചു, യുപിയിൽ 6 പേർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്

Published : Apr 29, 2024, 12:14 AM IST
അമിത വേഗതയിലെത്തിയ ട്രെക്ക് ബസുമായി കൂട്ടിയിടിച്ചു, യുപിയിൽ 6 പേർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്

Synopsis

യുപിയിലെ സഫിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദോയ്-ഉന്നാവോ റോഡിൽ ജമാൽദിപൂർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.

ഉന്നാവോ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ അമിതവേഗതയിൽ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആറ് ജീവൻ പൊലിഞ്ഞത്. അപകടത്തിൽ ഇരുപതില ലധികം പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്.

സഫിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദോയ്-ഉന്നാവോ റോഡിൽ ജമാൽദിപൂർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 20 പേരിൽ 11 പേരെ കാൺപൂരിലേക്കും ഒമ്പത് പേരെ ഉന്നാവോയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. നിസാര പരിക്കേറ്റ ചില യാത്രക്കാരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥ‍‍ർ അറിയിച്ചു.

Read More :  200 കോടിയുടെ സ്വത്ത് സർക്കാരിലേക്ക്, ജപ്തി നടപടി സ്ഥിരപ്പെടുത്തി; ഹൈറിച്ച് കേസിൽ പ്രതികൾക്ക് വൻ തിരിച്ചടി
 

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ