ചുഴലിക്കാറ്റിൽ തീരത്ത് അടിഞ്ഞ വസ്തുകണ്ട് അത്ഭുതപ്പെട്ട് തീരവാസികൾ: വീഡിയോ

Published : May 11, 2022, 09:22 AM ISTUpdated : May 11, 2022, 09:25 AM IST
ചുഴലിക്കാറ്റിൽ തീരത്ത് അടിഞ്ഞ വസ്തുകണ്ട് അത്ഭുതപ്പെട്ട് തീരവാസികൾ: വീഡിയോ

Synopsis

രഥം ഗ്രാമവാസികൾ കയർ കെട്ടി കരയ്ക്കെത്തിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്.

വിശാഖപട്ടണം: ചുഴലിക്കാറ്റിൽ തീരത്ത് അടിഞ്ഞ സ്വർണ്ണ നിറത്തിലുള്ള രഥം കണ്ട് ഞെട്ടിയിരിക്കുകയാണ് തീരവാസികൾ. മ്യാൻമർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാവാൻ സാധ്യതയുള്ള സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്.

രഥം ഗ്രാമവാസികൾ കയർ കെട്ടി കരയ്ക്കെത്തിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ രഥം ആന്ധ്രാപ്രദേശത്തെ തീരത്തേക്ക് നീങ്ങിയതായി സംശയിക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഉയർന്ന വേലിയേറ്റം കാരണം രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്ന് പ്രാദേശിക നാവികർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് നിരവധി ആളുകൾ സ്വർണ്ണ രഥം കാണാൻ കരയിലേക്ക് ഒഴുകിയെത്തി.

തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ആദ്യമായി ന്യൂനമർദം രൂപപ്പെട്ടതിനാൽ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആൻഡമാൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരമാലകൾ രഥം കൊണ്ടുവന്നിരിക്കാം. എന്നാൽ, ഇത് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബൊമ്മാലി തഹസിൽദാർ ജെ ചലമയ്യ പറഞ്ഞു. "ഇന്ത്യൻ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി ഞങ്ങൾ സംശയിക്കുന്നു, അത് ഉയർന്ന വേലിയേറ്റം ശ്രീകാകുളം തീരത്ത് എത്തിച്ചതാകാം," അദ്ദേഹം പറഞ്ഞു.

"

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ