
ബറേലി: 35 വയസുകാരിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള ഗോടിയ ഗ്രാമത്തിലാണ് സംഭവം. മറ്റൊരാള്‍ക്കൊപ്പം യുവതിയെ മോശമായ സാഹചര്യത്തില്‍ കണ്ട ഭര്‍ത്താവ് അപ്പോള്‍ തന്നെ തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഞ്ജലി എന്ന യുവതിയാണ് മരിച്ചത്. ഷാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്തെ ഒരു വയലിന് സമീപത്തു നിന്ന് അഞ്ജലിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഞായറാഴ്ച രാത്രിയാണ് കണ്ടെടുത്തത്. അഞ്ജലിയെ ജീവനോടെ കത്തിച്ചതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് നേപാല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും അതിനെ തുടര്‍ന്നാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും ഇയാള്‍ ആരോപിച്ചത്. ശനിയാഴ്ച രാത്രി താന്‍ എത്തിയപ്പോള്‍ വൈക്കോല്‍ കൂട്ടിയിട്ടിരുന്നതിന്റെ മുകളില്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം കിടക്കുന്നത് കണ്ടുവെന്നും തുടര്‍ന്ന് അപ്പോള്‍ തന്നെ വൈക്കോല്‍ കൂട്ടത്തിന് മൊത്തമായി തീയിട്ട ശേഷം അവിടെ നിന്ന് കടന്നുകളയുകയായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. അതേസമയം യുവതിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ് പറയുന്ന ആളിനെക്കുറിച്ചും വിവരമില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു..
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് ഏഴു വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്. ഏഴു വര്‍ഷത്തെ കഠിന തടവിന് പുറമെ 50000 രൂപ പിഴയും അടയ്ക്കണം. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്.
ഈവര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വടകര അഴിയൂരില്‍ പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വടകര മേമുണ്ടയിലെ ഗവ. സ്കൂളിലെ അധ്യാപകനായ ലാലുവിനെ (45) ചോമ്പാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ മൊഴിയെടുത്തശേഷം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam