മലയാളി യുവതിയുടെ ഹർജി; വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അവകാശമില്ല, വ്യക്തമാക്കി സുപ്രീം കോടതി

By Web TeamFirst Published Apr 27, 2024, 7:51 AM IST
Highlights

വിവാഹ സമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമ നടപടി ആരംഭിച്ചത്.

ദില്ലി: വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നാണ് സുപ്രധാന നീരീക്ഷണം. സ്‌ത്രീധനം ദുരുപയോഗം ചെയ്‌തെന്ന ആലപ്പുഴ സ്വദേശിനിയുടെ
ഹർജിയിലാണ് കോടതി വിധി. 

വിവാഹ സമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമ നടപടി ആരംഭിച്ചത്. ഈ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 

വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിന് ശേഷമോ പെണ്‍വീട്ടുകാര്‍ നല്‍കുന്ന എല്ലാ വസ്തുവകകളും ഇതില്‍ ഉള്‍പ്പെടും. അതിന്‍റെ  പൂര്‍ണമായ അവകാശം വധുവിന് തന്നെയാണ്. ഭര്‍ത്താവിന് അവകാശം ഉന്നയിക്കാൻ കഴിയില്ല. നിയന്ത്രിക്കാനും ഭര്‍ത്താവിന് അവകാശമില്ല.  പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാന തന്നെയെന്നുള്ള അഭിപ്രായവും കേസ് പരിഗണിക്കവേ കോടതി രേഖപ്പെടുത്തി. 

വാട്സ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!