ഏഴ് വർഷം മുമ്പ് 'മരിച്ച' ഭാര്യ ജീവനോടെ, 'കൊലപ്പെടുത്തിയ' കുറ്റത്തിന് ഭർത്താവും സുഹൃത്തും ജയിലിൽ!

Published : Dec 13, 2022, 11:28 AM ISTUpdated : Dec 13, 2022, 11:41 AM IST
ഏഴ് വർഷം മുമ്പ് 'മരിച്ച' ഭാര്യ ജീവനോടെ, 'കൊലപ്പെടുത്തിയ' കുറ്റത്തിന് ഭർത്താവും സുഹൃത്തും ജയിലിൽ!

Synopsis

വിവാഹത്തിന് ശേഷം സ്വത്ത് തന്റെ പേരിലാക്കണമെന്ന് യുവതി സോനുവിനോട് ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നപ്പോൾ ആരതി വീടുവിട്ടിറങ്ങുകയായിരുന്നു. 

മഥുര: ഏഴ് വർഷം മുമ്പ് മരിച്ചു പോയെന്ന് വിശ്വസിച്ചിരുന്ന സ്ത്രീയെ ജീവനോടെ കണ്ടെത്തി പൊലീസ്. സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ ജയിൽ ശി​ക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ വഴിത്തിരിവ്. യുവതി എവിടെയാണെന്നതിനെ കുറിച്ച് ഇവരാണ് പൊലീസിന് രഹസ്യ സൂചന നൽകിയത്. 

'2015ലാണ് സോനു, ആരതി എന്ന സ്ത്രീയെ വിവാഹം ചെയ്തത്. വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ കോടതിയിൽ വെച്ചാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. വിവാഹത്തിന് ശേഷം സ്വത്ത് തന്റെ പേരിലാക്കണമെന്ന് യുവതി സോനുവിനോട് ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നപ്പോൾ ആരതി വീടുവിട്ടിറങ്ങുകയായിരുന്നു. ഇവർ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു. അന്വേഷിച്ചെങ്കിലും എവിടെയും കണ്ടെത്താൻ സാധിച്ചില്ല.' മെഹന്ദിപ്പൂർ പൊലീസ് സ്റ്റേഷൻ ഓഫീസർ അജിത് സിം​ഗ് ബദ്സെര പറഞ്ഞു. 

ഇതിനിടെ മഥുരയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ മകളെ അന്വേഷിച്ച് ആരതിയുടെ പിതാവ് എത്തിയപ്പോള്‍ പൊലീസ്, യുവതിയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച വസ്ത്രങ്ങളും ഫോട്ടോയും കാണിച്ചു കൊടുത്തു. ഇത് തന്റെ മകളാണെന്ന് ആരതിയുടെ പിതാവ് സൂരജ് പ്രസാദ് ​ഗുപ്ത അവകാശപ്പെടുകയും ചെയ്തു. സോനു സൈനി, ​ഗോപാൽ സൈനി എന്നിവർ ചേർന്ന് തന്റെ മകളെ കൊലപ്പെടുത്തിയെന്നും ഇയാൾ കുറ്റപ്പെടുത്തി. തുടർന്ന് സോനുവും ​ഗോപാലും പൊലീസ് കസ്റ്റഡിയിലായി. 

തങ്ങൾക്ക് നീതി ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ജാമ്യത്തിലിറങ്ങിയ പ്രതികൾ. 18 മാസമായി സോനു സൈനി ജയിലിനുള്ളിൽ കഴിയുകയായിരുന്നു. ഇവരെ പിടികൂടിയതിന്റെ പേരിൽ പൊലീസിന് 15000 രൂപ റിവാർഡും ലഭിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് സോനുവിനും ​ഗോപാലിനും ജാമ്യം അനുവദിച്ചത്. ആരതിയെക്കുറിച്ച് അന്വേഷിച്ചതും വിവരങ്ങൾ പൊലീസിനെ അറിയിച്ചതും ഇവർ ഇരുവരും ചേർന്നാണ്. പൊലീസ് ആരതിയെ കസ്റ്റഡിയിലെടുത്തു. 

'വെള്ളം ചോദിച്ചെത്തി കഴുത്ത് ഞെരിച്ചു കൊന്നു', സുബൈദ കൊലപാതക കേസിൽ ഇന്ന് വിധി
 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ