ആ​ദ്യ ഭാര്യയ്ക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം, രണ്ടാം ഭാര്യയെ കൊന്ന് തള്ളി; ഭർത്താവ് അറസ്റ്റിൽ

Published : Mar 03, 2024, 12:19 PM IST
ആ​ദ്യ ഭാര്യയ്ക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം, രണ്ടാം ഭാര്യയെ കൊന്ന് തള്ളി; ഭർത്താവ് അറസ്റ്റിൽ

Synopsis

ഗാസിയാ ബാദിലെ അംബേദ്കർ ന​ഗറിലുള്ള വീട്ടിലാണ് ഭരതും സുനിതയും താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്നാണ് അയൽവാസികൾ സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ കിടപ്പുമുറിയിൽ സുനിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസികൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. 

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. സെയിൽസ് ജീവനക്കാരനായ 55 വയസുള്ള ഭരത് ആണ് ഭാര്യ സുനിതയെ കൊന്ന് വീട്ടിൽ തന്നെ സൂക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുന്നത്. പിന്നീട് മുറിക്കുള്ളിൽ മൃതദേഹം പൂട്ടിയിടുകയായിരുന്നു. സംഭവത്തിൽ ഇന്നലെയാണ് ഭരതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

​ഗാസിയാ ബാദിലെ അംബേദ്കർ ന​ഗറിലുള്ള വീട്ടിലാണ് ഭരതും സുനിതയും താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്നാണ് അയൽവാസികൾ സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ കിടപ്പുമുറിയിൽ സുനിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസികൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സുനിതയെ കൊലപ്പെടുത്തി ഇയാൾ പതിവുപോലെ ജോലിക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച്ച ഇവരുടെ വീട്ടിൽ പരസ്പരം വഴക്ക് നടന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഭരതിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ഭരതിന്റേയും സുനിതയുടേയും രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയുമായി ഭരത് ബന്ധം വീണ്ടും സൂക്ഷിച്ചത് ഇവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നതും. എന്നാൽ ആദ്യ ഭാര്യയ്ക്ക് ഭരത് സാമ്പത്തിക സഹായം നൽകുന്നതിനെ പലപ്പോഴും സുനിത എതിർത്തിരുന്നു. അതിനിടയിൽ അവർ വീട്ടിലേക്ക് വന്നത് സുനിതയുമായുള്ള ഭരതിന്റെ വഴക്ക് കൂടാൻ കാരണമായി. വഴക്ക് കൂടിയത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കാമുകന് മറ്റൊരു ബന്ധം, വീട് മുഴുവനും 'നാറ്റിച്ച്' യുവതി ഇറങ്ങിപ്പോയി, ഈ പ്രതികാരം പൊളിച്ചെന്ന് നെറ്റിസണ്‍സ്

https://www.youtube.com/watch?v=Ko18SgceYX8


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി മനു അഭിഷേക് സിംഗ്‍വിക്ക് 2,800 കോടിയുടെ ആസ്തി, കഴിഞ്ഞ 5 ‍വ‌ർഷത്തെ വരുമാനം 1,516 കോടിയെന്ന് സത്യവാങ്മൂലം
സിബിഐക്കെതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ദില്ലി ഹൈക്കോടതി, നടപടി ദില്ലി മദ്യനയക്കേസിൽ