ഡിവോഴ്സ് കേസ് നടക്കവെ ഭർത്താവ് 'ഡിറ്റക്ടീവായി', ഭാര്യയുടെ രഹസ്യം കണ്ടുപിടിച്ചു; എല്ലാം അം​ഗീകരിച്ച് കോടതി 

Published : Dec 11, 2023, 11:45 AM ISTUpdated : Dec 11, 2023, 12:16 PM IST
ഡിവോഴ്സ് കേസ് നടക്കവെ ഭർത്താവ് 'ഡിറ്റക്ടീവായി', ഭാര്യയുടെ രഹസ്യം കണ്ടുപിടിച്ചു; എല്ലാം അം​ഗീകരിച്ച് കോടതി 

Synopsis

വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയാണ് ഉദയ് നായകിന് സംശയം തോന്നിയത്. തുടർന്ന് ഇയാൾ തന്നെ അന്വേഷിക്കുകയും കേസ് നടന്നുകൊണ്ടിരിക്കെ അനിത മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തെന്ന് കണ്ടെത്തുകയും ചെയ്തു.

മം​ഗളൂരു: കുടുംബകോടതിയിൽ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെ ഭാര്യയുടെ രഹസ്യവിവാഹം അന്വേഷിച്ച് കണ്ടെത്തി കോടതിയെ ധരിപ്പിച്ച് ഭർത്താവ്. തുടർന്ന് ഭർത്താവ് ഭാര്യക്ക് നൽകിയിരുന്ന ജീവനാംശം തുടർന്ന് നൽകേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. ആദ്യ ഭർത്താവറിയാതെയാണ് യുവതി രണ്ടാമത് വിവാഹം കഴിച്ചതെന്നും കോടതി നിരീക്ഷിച്ചു. ബണ്ട്‍വാളിലാണ് സംഭവം. 2018ലാണ് ഉദയ് നായക് അനിതാ നായകിനെ വിവാഹം കഴിച്ചത്. ഏറെക്കഴിയും മുമ്പേ ഒത്തുപോകില്ലെന്ന് ഇരുവരും മനസ്സിലാക്കി.

വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയാണ് ഉദയ് നായകിന് സംശയം തോന്നിയത്. തുടർന്ന് ഇയാൾ തന്നെ അന്വേഷിക്കുകയും കേസ് നടന്നുകൊണ്ടിരിക്കെ അനിത മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നാലെ സിജെയിലും ജെഎംഎഫ്സി കോടതിയിലും സ്വകാര്യ അന്യായം ഫയൽ ചെയ്തു. നേരത്തെ താൻ ഇപ്പോഴും നിയമപരമായി ഉദയിന്റെ ഭാര്യയാണെന്നും ജീവനാംശമായി പ്രതിമാസം 15000 രൂപ വേണമെന്നും അനിത ആവശ്യപ്പെട്ടിരുന്നു.

Read More... ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി, അതീവ ഗൗരവമുള്ള കുറ്റമെന്ന് കോടതി

അനിതക്ക് 15000 രൂപ നൽകാൻ കോടതി അന്ന് ഉത്തരവിടുകയും ചെയ്തു. എന്നാൽ പന്തികേട് തോന്നിയ ഉദയ് അന്വേഷകന്റെ വേഷമണിഞ്ഞു. ഹരികൃഷ്ണ ​ഗണപത് റാവു എന്നയാളെ അനിത വിവാഹം കഴിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ​ഗസറ്റിലെ ചിത്രം സഹിതം ഉദയ് കോടതിയെ ബോധിപ്പിച്ചു. തെളിവ് സ്വീകരിച്ച കോടതി, അനിതക്ക് നൽകേണ്ടിയിരുന്ന 15000 രൂപ ജീവനാംശം ഇനി നൽകേണ്ടെന്ന് ഉത്തരവിടുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി