ഭര്‍ത്താവിന് സിവില്‍ സര്‍വ്വീസിന് പഠിക്കണം; വിവാഹമോചനം തേടി യുവതി

Published : Aug 31, 2019, 05:05 PM IST
ഭര്‍ത്താവിന് സിവില്‍ സര്‍വ്വീസിന് പഠിക്കണം; വിവാഹമോചനം തേടി യുവതി

Synopsis

പിഎച്ച്ഡി ബിരുദധാരിയായ യുവാവ് ഇയാളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചപ്പോള്‍  ധൃതിയില്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.

ഭോപ്പാല്‍: സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനത്തിനൊരുങ്ങി യുവതി. മധ്യപ്രദേശിലാണ് കോച്ചിങ് സെന്‍റര്‍ ഉടമയായ യുവാവിനെ ഭാര്യ ഉപേക്ഷിച്ചത്.  ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പിന്നീട് വിവാഹമോചനത്തിന് ആവശ്യപ്പെടുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

പിഎച്ച്ഡി ബിരുദധാരിയായ യുവാവ് ഇയാളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചപ്പോള്‍  ധൃതിയില്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. സിവില്‍ സര്‍വ്വീസിനും മറ്റ് മത്സരപ്പരീക്ഷകള്‍ക്കും പഠിക്കുന്ന ഭര്‍ത്താവ് തനിക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നതാണ് യുവതിയുടെ പരാതിയെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ കൗണ്‍സിലര്‍ നൂറുന്നീസ ഖാന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാനേഷ് കുമാർ രാജിവെക്കണം; ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം, സമരം കടുപ്പിക്കാൻ പ്രതിപക്ഷം
44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം